Sunday, October 12, 2025

കൊല്ലത്തെ വ്യവസായ പ്രമുഖനും സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന രവി മുതലാളി (രവീന്ദ്രൻ നായർ) അന്തരിച്ചു.

കൊല്ലം പബ്ലിക് ലൈബ്രറിയുടെ പിറവിക്ക് താൻ നിർമ്മിച്ച സിനിമയുടെ വരുമാനത്തിൽ നിന്ന് ലഭിച്ച തുക വിനിയോഗിച്ചു ദേശിംഗനാടിൻ്റെ അഭിമാനമായി ലൈബ്രറിയെ മാറ്റിയെടുക്കാൻ സ്വന്തം സ്ഥലം വിട്ടു നൽകിയ കൊല്ലത്തെ ജനത ” അച്ചാണി രവി” എന്ന് സ്നേഹത്തോടെ, അഭിമാനത്തോടെ വിളിച്ച രവി മുതലാളി അന്തരിച്ചു.

മലയാള സിനിമയിൽ സമാന്തര സിനിമകളുടെ സ്ഥിരം നിർമ്മാതാവായാണ് കെ.രവീന്ദ്രനാഥൻ നായർ അറിയപ്പെടുന്നത്. മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്ക് കൈപിടിച്ച് ഉയർത്തിയ അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ സിനിമകൾ ലാഭേച്ഛ കൂടാതെ നിർമ്മിച്ച സിനിമ നിർമ്മാതാവ് കൂടി ആയിരുന്നു കൊല്ലത്തിന്റെ സ്വന്തം രവി മുതലാളി. പ്രണാമം.

Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts