മുംബൈ: കേൾവിശക്തി നഷ്ടമായെന്ന് വെളിപ്പെടുത്തി ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്. വൈറൽ ബാധയെത്തുടർന്ന് തന്റെ കേൾവിക്കു തകരാർ സംഭവിച്ചെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് ഗായിക ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വൈറസ് ബാധ മൂലമുള്ള അപൂർവ സെൻസറി ന്യൂറൽ നാഡി പ്രശ്നമാണ് ബാധിച്ചത്. ഇതിനാൽ ശ്രവണ ശക്തി നഷ്ടമായി എന്നാണ് ഡോക്ടർമാർ പറഞ്ഞത്. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ ആദ്യം പൂർണ്ണമായി തളർത്തി. ഞാൻ അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് ഇപ്പോൾ. നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും കൂടെ വേണമെന്നും അൽക്ക യാഗ്നിക് പറഞ്ഞു.
‘നിങ്ങളുടെ സ്നേഹത്തിലൂടെയും പിന്തുണയിലൂടെയും പഴയ ജീവിതത്തിലേക്കു മടങ്ങിവരാനാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഈ നിർണായകമായ നിമിഷത്തിൽ നിങ്ങളുടെ സ്നേഹം എനിക്കു ശക്തി നൽകട്ടെ’’
ഏതാനും ആഴ്ചകൾക്കു മുമ്പ് ഞാൻ ഒരു വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ കേൾവിശക്തിക്കു തകരാർ സംഭവിച്ചതായി തോന്നി. കുറച്ചു നാളുകളായി എന്നെ മുഖ്യധാരയിൽ കാണാതെ വന്നതോടെ പലരും അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ മൗനം വെടിയുന്നത്. അപൂർവമായി സംഭവിക്കുന്ന കേൾവിനഷ്ടമാണ് എനിക്കുണ്ടായത്.
പെട്ടെന്നുണ്ടായ ഈ അപ്രതീക്ഷിത രോഗാവസ്ഥ എന്നെ പൂർണമായും ഉലച്ചു. ഇപ്പോൾ ഞാൻ അതിനോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ദയവായി നിങ്ങളുടെ പ്രാർഥനയിൽ എന്നെ ഓർമിക്കണം. ഈ നിർണായകമായ നിമിഷത്തിൽ നിങ്ങളുടെ സ്നേഹം എനിക്കു ശക്തി നൽകട്ടെ- അൽക്ക യാഗ്നിക് കുറിച്ചു.
ബോളിവുഡിൽ ഏറ്റവുമധികം സോളോ ഗാനങ്ങൾ പാടിയ ഗായികമാരിൽ ഒരാളാണ് അൽക്ക യാഗ്നിക്. മാധുരി ദീക്ഷിത്, ജൂഹി ചൗള, ശ്രീദേവി തുടങ്ങിയവർക്കു വേണ്ടിയായിരുന്നു അൽക്കയുടെ കൂടുതൽ പാട്ടുകളും. 90കളിലെ അൽക്ക യാഗ്നിക് പ്രണയ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകർക്ക് പ്രിയപ്പെട്ടവയാണ്.
2022ൽ ലോകത്ത് ഏറ്റവുമധികം ആളുകൾ കേട്ടതും യൂട്യൂബിൽ സ്ട്രീം ചെയ്തതും ഗായിക അൽക്ക യാഗ്നിക്കിന്റെ പാട്ടുകളായിരുന്നു. വിഖ്യാത സംഗീത ബാൻഡുകളെയും പിൻതള്ളിയാണ് അൽക്ക യാഗ്നിക് ഒന്നാമതെത്തിയത്. 2020 ലും 21 ലും ഈ നേട്ടം അൽക്കയുടെ പേരിൽ തന്നെയായിരുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X