കുണ്ടറയിലെ വ്യാപാരസ്ഥാപനങ്ങളിൽ വ്യാപക സാമൂഹ്യവിരുദ്ധ ശല്യം. മാരകമായ ആക്രമണത്തില്‍ കടയുടമയ്ക്കും ജീവനക്കാരനും പരിക്ക്.
കുണ്ടറ 27-12-2022: ഹോസ്പിറ്റൽ ജംഗ്ഷനിൽ ആന്ധ്രാ ബാങ്കിന് എതിർവശത്തുള്ള കേക്ക് ലോഞ്ചു എന്ന സ്ഥാപനത്തിലും, സി എസ് ഐ കോംപ്ലക്ക്സിലെ സനാ ഫാഷൻസിലുമാണ് സാമൂഹ്യ വിരുദ്ധ ശല്യം ഉണ്ടായത്.
കേക്ക് ലോഞ്ചു ഉടമ അമ്പിപൊയ്ക സ്വദേശി സന്തോഷിനും സ്ഥാപനത്തിലെ ജീവനക്കാരനായ നേപ്പാൾ സ്വദേശി നരേന്ദ്ര പാലിനുമാണ് ക്രൂര മർദ്ദനമേറ്റത്. സന്തോഷ് കുമാറിന്റെ ചെവിക്കും തലയ്ക്കും മുറിവേറ്റു. ദേഹമാസകലം മര്‍ദ്ദനമേറ്റു. നരേന്ദ്ര പാലിന്റെ മുതുകത്തു ഇടികട്ട കൊണ്ടിടിച്ചതിന്റെ അടയാളങ്ങളുമുണ്ട്. രണ്ടു ദിവസം കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും.
ക്രിസ്തുമസ് ദിനത്തിൽ രാത്രി 9.45 ഓടുകൂടി ബേക്കറി അടച്ചുകൊണ്ടിരുന്നപ്പോൾ പന്ത്രണ്ടോളം
വരുന്ന സംഘം അസഭ്യവര്‍ഷവുമായി കടയിലേക്ക് കയറുകയായിരുന്നു. കടയിലുണ്ടായിരുന്ന 46300 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും സംഘം പിടിച്ചുപറിച്ചു. തടയാന്‍ ശ്രമിച്ച സന്തോഷിനെയും നരേന്ദ്രപലിനെയും ആയുധങ്ങളുപയോഗിച്ച് മര്‍ദ്ദിച്ചു.
ഒടുവില്‍ സന്തോഷ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. സന്തോഷിന്റെ പുതിയ കാറും കടയും കടയിലുണ്ടായിരുന്ന കേക്കുകളും മറ്റും തല്ലിത്തകര്‍ത്തു.
അക്രമികളിൽ പലരും സ്‌കൂള്‍ കുട്ടികളാണെന്ന് ദൃക്‌സാഷികൾ പറയുന്നു. സംഘം ചേര്‍ന്ന് ആക്രമിക്കുകയും പണം പിടിച്ചുവാങ്ങുകയും ചെയ്യുന്നത് ഇവര്‍ പതിവാക്കിയതായും നാട്ടുകാര്‍ പറയുന്നു. ക്രിസ്മസ് ദിവസം രാത്രിയില്‍ ഇളമ്പള്ളൂര്‍ കുണ്ടറയിലെ പല വ്യാപാര സ്ഥാപനങ്ങളിലും അക്രമി സംഗങ്ങൾ അക്രമം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ സി സി ടി വി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആക്രമികളിൽ കൂടുതലും കുട്ടികളാണെന്നത് കണ്ട് പലരും ഇവരുടെ അതിക്രമം സാരമാക്കിയില്ല.
അക്രമത്തിനിരയായ വ്യാപാരികള്‍ പോലിസിൽ പരാതിപ്പെട്ടിട്ടും ശെരിയായ രീതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന് പരാതിയുമുണ്ട്.
Kundara MEDIA (കുണ്ടറ മീഡിയ) വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യുക ..!!