കൊല്ലം 10.12.2023: വിവേകാനന്ദ സാംസ്കാരിക വേദിയുടെ മികച്ച പൊതുപ്രവർത്തകനുള്ള പതിനെട്ടാമത് വിവേകാനന്ദ പുരസ്കാരം കേരള കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം പ്രസിഡൻറ് കുളത്തൂർ രവിക്ക് നൽകി ആദരിച്ചു. കൊല്ലം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ യുടെ കയ്യിൽ നിന്നും കുളത്തൂർ രവി പുരസ്ക്കാരം സ്വീകരിച്ചു.
മങ്ങാട് സുബിൻ നാരായണൻ അധ്യക്ഷത വഹിച്ചു. സഹകാരി പുരസ്കാരം കെ.രാധാകൃഷ്ണൻ നായർക്കും, ജ്യോതിഷ രത്നം പുരസ്കാരം ശശിധരൻ പിള്ളയ്ക്കും, മികച്ച സ്കൂളിലുള്ള പുരസ്കാരം മയ്യനാട് കെ.പി.എ മോഡൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ് എന്നിവരും ഏറ്റുവാങ്ങി. ആർ പി ബാങ്ക് ഡയറക്ടർ ആർ പ്രകാശൻ പിള്ള, കവി പുന്തലത്താഴം ചന്ദ്രബോസ്, ശശി തറയിൽ, എൻ.സി രാജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ