Saturday, October 11, 2025

രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ ലാബ് ഏഴുകോൺ നെടുമ്പായിക്കുളത്ത് ജൂലൈ 12 മുതൽ പ്രവർത്തനം ആരംഭിക്കും. – കൊടിക്കുന്നിൽ സുരേഷ് എംപി.

എഴുകോൺ : കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ശ്രമഫലമായി രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (RGCB) യുടെ അത്യാധുനിക മെഡിക്കൽ ലബോറട്ടറി ഏഴുകോൺ നെടുമ്പായിക്കുളത്ത് ജൂലൈ 12 മുതൽ പ്രവർത്തനം ആരംഭിക്കും.

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ, RGCB ഡയറക്ടർ പ്രൊഫ. ചന്ദ്ര ബാസ് നാരായണൻ്റെ സാന്നിദ്ധ്യത്തിൽ, കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ ലാബിന്റെ ഉദ്ഘാടനം നിർവഹിക്കും.

പരിശോധനകൾക്ക് വലിയ സ്വകാര്യ ലാബുകളെ അപേക്ഷിച്ച് പകുതി ചിലവിൽ വിവിധ ടെസ്റ്റുകൾ നടത്താൻ കഴിയുന്ന ഈ ഗവൺമെൻ്റ് ലാബ്, CGHS നിരക്കുകൾ പ്രകാരമുള്ള സേവനം സാധാരണജനങ്ങൾക്ക് ലഭ്യമാക്കും എന്നത് ആരോഗ്യ മേഖലയിലുണ്ടാകുന്നത് വലിയ മുന്നേറ്റമാണെന്ന് എംപി പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളും ലാബ് പ്രവർത്തനങ്ങളും സംബന്ധിച്ച കാര്യങ്ങൾ RGCB അധികൃതരുമായി കൊട്ടാരക്കര ഓഫീസിൽ ചർച്ച നടത്തിയതായും പൊതുജനാരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സഹകരണത്തോടെ ഒരു മികച്ച സാങ്കേതിക ആരോഗ്യ സംവിധാനം ജനങ്ങൾക്ക് എത്തിക്കാനുള്ള ഈ പരിശ്രമത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എംപി കൂട്ടിച്ചേർത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts