തൻ്റെ ചിത്രമോ, സിനിമാ ക്ലിപ്പുകളോ, ശബ്ദമോ അനുമതിയില്ലാതെ കച്ചവട ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടൻ രജനീകാന്ത്. ചിത്രങ്ങൾ, ശബ്ദം, പേര്, കാരിക്കേച്ചർ തുടങ്ങിയവ ഉപയോഗിക്കുന്ന മാധ്യമങ്ങൾ, സമൂഹ മാധ്യമ ഫ്ലാറ്റ്ഫോമുകൾ, ഉൽപന്ന നിർമാതാക്കൾ തുടങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രജനീകാന്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. മുൻകൂർ അനുമതി ഇല്ലാതെ ഇത്തരം ഉപയോഗം നടന്നാൽ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷക സ്ഥാപനം ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
വ്യക്തിപ്രഭാവം കൊണ്ടും സ്വഭാവഗുണം കൊണ്ടും നടനായും രജനീകാന്ത് നേടിയെടുത്തതാണ് ‘സൂപ്പർസ്റ്റാർ’ പദവി. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന് വ്യക്തിപരമായി കോട്ടം സംഭവിച്ചാൽ വലിയ നഷ്ടമുണ്ടാകും. പല നിർമാതാക്കളും ഉൽപന്നങ്ങൾക്കായി രജനിയുടെ ശബ്ദവും ചിത്രവും ഉപയോഗിക്കുന്നു. അനുമതിയില്ലാതെ ചെയ്യുന്നത് വഞ്ചനയാണ്. ഒരാളുടെ വ്യക്തിപരമായ സവിശേഷതകളെ അയാളുടെ അറിവില്ലാതെ വാണിജ്യപരമായി ചൂഷണം ചെയ്യാനാകില്ലെന്ന് നോട്ടീസിൽ പറയുന്നു.
മുൻപ് ബോളിവുഡ് താരം അമിതാഭ് ബച്ചനും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. വ്യക്തി എന്ന നിലയിൽ തൻ്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ഹൃജിയിൽ അദ്ദേഹത്തിൻ്റെ ശബ്ദമോ ചിത്രങ്ങളോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ