സൗത്ത് കൊറിയയിൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിയ്ക്കാൻ ഇനി കുണ്ടറ പേരയം സ്വദേശി രാജീവും ഉണ്ടാകും.
കുണ്ടറ 4.5.2023: സൗത്ത് കൊറിയയിൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കുന്നതിനു വേണ്ടി കുണ്ടറ പേരയം സ്വദേശിയും കുണ്ടറ ബ്ലാസ്റ്റേഴ്സിന്റെ അമരക്കാരനുമായ രാജീവിനെ തെരഞ്ഞെടുത്തു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ കോച്ചായ രമേശിന്റെ സഹോദരനാണ് രാജീവ്. കേരളത്തിൽ നിന്നും ആകെ പതിനാലു പേരെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാല് പേരെയുമാണ് തെരഞ്ഞെടുത്തത്. കൊല്ലം ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത ഏക ഫുട്ബോൾ താരമായ രാജീവ് കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ കായിക അധ്യാപകനാണ്. നാൽപ്പതു വയസ്സിനു മുകളിലുള്ളവരുടെ ഫുട്ബോൾ ടീമാണ് ഇന്ത്യൻ മാസ്റ്റേഴ്സ്.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം