Tuesday, August 26, 2025

അച്ഛനോടുള്ള വൈകാരികമായ അടുപ്പം തന്നെ കോൺഗ്രസുകാരനാക്കി; രാഹുൽ മാങ്കൂട്ടത്തിൽ.

രാഹുലിന്റെ പിതാവ് രാജേന്ദ്ര കുറുപ്പ് യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തകനായിരുന്നു. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് രാഹുലിന്റെ പിതാവ് അകാലത്തില്‍ വിട പറയുന്നത്.

മരിക്കുന്ന സമയത്ത് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് മരണത്തിന് പിന്നാലെ ആശുപത്രിയിയുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചു. രാഹുലിന് 2 വയസ് പ്രായമുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. അച്ഛന്റെ ഖദര്‍ ധരിച്ചപ്പോള്‍ ലഭിച്ച സുരക്ഷിത്വമാണ് തന്നെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചതെന്ന് രാഹുൽ മുൻപ് പറഞ്ഞിട്ടുണ്ട്.

അച്ഛനോടുള്ള വൈകാരികമായ അടുപ്പമാണ് തന്നെ കോൺഗ്രസുകാരൻ ആക്കിയതെന്ന് രാഹുൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പത്തനംതിട്ട മുണ്ടപ്പള്ളി പാറക്കൂട്ടം ആറ്റിവിളാകത്ത് എസ്. രാജേന്ദ്ര കുറുപ്പ് എന്ന രാഹുലിന്റെ അച്ഛൻ ഇന്ത്യൻ ആർമി ഓഫീസറും കറകളഞ്ഞ കോൺഗ്രസുകാരനും ആയിരുന്നു. ഖദറിട്ട് നടക്കുന്ന മനുഷ്യൻ. രാഹുലിന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛൻ മരണപ്പെട്ടതോടെ അമ്മ ബീനയായി പിന്നെയെല്ലാം.

ഒരിക്കൽ രാഹുൽ അച്ഛന്റെ ഖദറിട്ടു നോക്കിയപ്പേൾ വൈകാരികമായ ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു. അന്ന് വെറുതെയിട്ട് നോക്കിയ ഖദർ മനസിനകത്ത് ഇപ്പോഴും ധരിക്കുന്നുണ്ടെന്നാണ് രാഹുൽ പറയുന്നത്. കുട്ടിക്കാലത്ത് മനസിൽ തറച്ചൊരു മോഹമായിരുന്നു രാഷ്ട്രീയകാരനാവുക എന്നത്. അച്ഛനിൽ നിന്നു കിട്ടിയ വൈകാരികമായ അടുപ്പത്തോടൊപ്പം വായിച്ചും അറിഞ്ഞും പ്രസ്ഥാനത്തോട് പ്രണയമായി.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം.18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടൻ മണ്ണിൽ വിജയക്കൊടി പാറിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു അതിൽ നിന്ന് ഒരു പാടി മുന്നിലാണ് രാഹുൽ വിജയിച്ചത്.

പ്രിയപ്പെട്ടവരെ നമ്മുടെ ദുഖങ്ങൾ ഒരിക്കൽ സന്തോഷമായി മാറും. നമ്മുടെ വിലാപങ്ങൾ നൃത്തമായി മാറുന്ന ഒരു ദിവസം ഉണ്ട്. ചിലത് ഒരു തലമുറക്ക് നഷ്ടപ്പെടുമ്പോൾ അടുത്ത തലമുറയിൽ കൂടി ആ നഷ്ടങ്ങൾ ലാഭമാകും. എന്നും കരച്ചിലല്ല. കരയുവാൻ ഒരു കാലമുണ്ടെങ്കിൽ , ചിരിക്കുവാനും ഒരു കാലം ഉണ്ടാവും. ഉറപ്പാണ്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts