പന്തളം കൊട്ടാരം വലിയ തമ്പുരാൻ മകയിരം നാൾ രാഘവവർമ്മ രാജ അന്തരിച്ചു.
പന്തളം മംഗള വിലാസം പാലസിൽ ശ്രീ മകയിരം നാൾ രാഘവവർമ്മ തമ്പുരാൻ 4.5.2023 ഉച്ചയ്ക്ക് മൂന്നു മണിയോടുകൂടി നിര്യാതനായി. തൊണ്ണൂറ്റിയൊന്നാം വയസ്സിൽ വാർദ്ധക്യസഹജമായ രോഗം മൂലമാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ (5-5 _2023 ) തിരുവനന്തപുരത്ത് ശാന്തികവാടത്തിൽ നടക്കും.
മലപ്പുറം ജില്ലയിൽ അച്ചിപ്ര പുത്തുർ ഇല്ലത്ത് ഇരവി നമ്പൂതിരിയുടെയും പന്തളം മംഗള വിലാസം കൊട്ടാരത്തിൽ( പടിഞ്ഞാറെ തളം ) ശ്രീമതി അശ്വതി തിരുനാൾ തന്വംഗി തമ്പുരാട്ടിയുടെയും മകനായി 1932 ഫെബ്രുവരിയിൽ രാഘവർമ്മ രാജ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മദ്ധ്യപ്രദേശ് വിദ്യുത്ഛക്തി ബോർഡിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം കോർബയിൽ നിന്നു വിരമിക്കയും ചെയ്തു.
പന്തളം ലക്ഷ്മിവിലാസത്തിൽ രാജരാജവർമ്മ വലിയ രാജയുടെ നിര്യാണത്തെത്തുടർന്നാണ് 2022 ജൂൺ മാസം രാഘവവർമ്മരാജ പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാനായത്.
മാവേലിക്കര ചെറുകോൽകൊട്ടാരത്തിൽ കൊച്ചോമന തമ്പുരാട്ടിയാണ് സഹധർമ്മിണി. മകൾ രേണുക വർമ്മ, മരുമകൻ രാജീവ് വർമ്മ (Rtd. ഡെപ്യുട്ടി രജീ സ്ട്രാർ മഹാത്മാഗാന്ധി സർവകലാശാല).
പരേതയായ അംബികത്തമ്പുരാട്ടി, പരേതനായ രാമവർമ്മ രാജ , രവിവർമ്മരാജ എന്നിവർ സഹോദരങ്ങളാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ 90ാം പിറന്നാൾ ആഘോഷിച്ച അദ്ദേഹം തിരുവനന്തപുരത്ത് ഇഞ്ചക്കലിൽ മകളുടെയൊപ്പം താമസിക്കുകയായിരുന്നു.
പ്രിയപ്പെട്ട രാഘവർമ്മനമ്മാവന് പാലസ് ക്ലബ്ബിന്റെയും സൗഹൃദത്തിന്റയും ആദരാജ്ഞലി. പ്രണാമം. അമ്മാവന്റ ആത്മാവിന്റ നിത്യ ശാന്തിക്കായി ഭഗവാൻ അയ്യപ്പനോട് പ്രാർത്ഥിക്കുന്നു.
ആചാരപ്രകാരം വലിയ കോയിക്കൽ ക്ഷേത്രം അശുദ്ധി മൂലം അടച്ചിടും. മെയ് 15 ന് തുറക്കും
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം