Wednesday, August 27, 2025

മുഖ്യ മന്ത്രിക്കു ചുണ്ടൻ വള്ളം ഗിഫ്റ്റ് നൽകി കേരളപുരം സ്വദേശി രാഗേന്ദ് ആർ ഇടവട്ടം.

കൊല്ലം : കൊല്ലത്തു നടന്ന നവ കേരള സദസ്സിൽ വെച്ചാണ് കേരളപുരം പൂജപ്പുര സ്വദേശിയും ചലച്ചിത്ര നടനുമായ രാഗേന്ദ് ആർ ഇടവട്ടം മുഖ്യമന്ത്രിക്ക് സുഗന്ധവ്യഞ്ജനങ്ങളാൽ തീർത്ത ചുണ്ടൻ വള്ളം ഗിഫ്റ്റ് നൽകിയത്.

കേരളത്തിന്റെ മുഖ്യമന്ത്രി വരുമ്പോൾ കൊടുക്കുന്ന ഉപഹാരം വ്യത്യസ്തമായിരിക്കണം എന്നത് ഒരു ആക്ടർ എന്ന നിലയിൽ രാഗേന്ദിന്റെ വലിയ സ്വപ്നം ആയിരുന്നു. കൊറോണ ദവാൻ സിനിമയിലെ അളിയാ എന്ന ഒറ്റ വിളിയിലൂടെ മലയാള സിനിമയിൽ ചിരി പടർത്തിയ നടനാണ് രാഗേന്ദ്. നവകേരള വേദിയിൽ സ്വയംസിന്ധമായ തന്റെ കോമഡിയിലൂടെ സുഗന്ധവ്യഞ്ജനങ്ങളാൽ തീർത്ത ചുണ്ടൻ വള്ളം മുഖ്യ മന്ത്രിക്കു ഗിഫ്റ്റ് നൽകിയപ്പോൾ ഹാസ്യ സംഭാഷണത്തിലൂടെ ഇത്രയും സന്തോഷവനായി മുഖ്യമന്ത്രിയെ കാണപ്പെട്ടത് സദസിലും വേദിയിലും ചിരി പടർത്തി.

വേദി വിടും വരെ അദ്ദേഹം ചിരിച്ച് കൊണ്ടാണ് ഇറങ്ങിയതെന്നും രാഗേന്ദ് പറഞ്ഞു. രാഗേന്ദിന്റെ പ്രൊഡക്ഷൻ കമ്പിനി ആയ പൂജപ്പുരയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഉപഹാരം നൽകിയത്. നിരവധി ആൽബങ്ങളും ഷോർട്ട് ഫിലിമുകളും ഈ കമ്പിനിയുടേതായി സൃഷ്ടിക്കപെട്ടിട്ടുണ്ട്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts