പ്രമുഖ റേഡിയോ അവതാരിക ആർജെ ലാവണ്യ 41 (രമ്യാ സോമസുന്ദരം) അന്തരിച്ചു. കുവൈത്തിലെ ആദ്യ മലയാളം റേഡിയോയായ യു എഫ് എം ൽ അവതാരികയായിരുന്ന ലാവണ്യ ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയി ജോലി ചെയ്തു വരികയായിരുന്നു.
അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്തു പ്രവർത്തിക്കുന്ന ലാവണ്യ 2012 മുതൽ 13 വരെ കുവൈത്തിൽ ആദ്യമായി ആരംഭിച്ച യു.എഫ്.എം റേഡിയോയിൽ നിരവധി പരിപാടികളുടെ അവതാരികയായിരുന്നു.
ക്ലബ്ബ് എഫ് എം, റെഡ് എഫ് എം, റേഡിയോ രസം എന്നിവിടങ്ങളിലും ജോലി ചെയ്തു.
സംഗീത കലാകാരനായ അജിത് പ്രസാദാണ് ഭർത്താവ്” അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല, വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്. നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെൻ്റിലെ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിലാണ് സംസ്കാരം.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X