എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്നതാണ് ഇന്ത്യൻ ഭരണഘടന; പി.സി. വിഷ്ണുനാഥ് എം.എൽ.എ
കുണ്ടറ 26.11.2014: ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കുന്നതാണ് നമ്മുടെ മഹത്തായ ഭരണഘടനയെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടറയിൽ നടന്ന ഭരണഘടന സംരക്ഷണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യമാർന്ന സംസ്കാരങ്ങളെ കോർത്തിണക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ സൗന്ദര്യം എന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം പ്രസിഡൻറ് കുളത്തൂർ രവി പറഞ്ഞു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. അരുൺ അലക്സ്, മുൻ നിയോജകമണ്ഡലം പ്രസിഡൻറ് വെങ്കിട്ടരമണൻ പോറ്റി, യുഡിഎഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, കേരള കോൺഗ്രസ് നേതാക്കളായ അനിൽ പനിക്കവിള, ജെ.സിൽവസ്റ്റർ, പ്രകാശ് മയൂരി, ഹരീഷ് മുളവന, ജെ. ജിജിമോൻ, സാന്റോ കാഞ്ഞിരകോട്, ജിഷ്ണു ഗോകുലം, ലിജു വിജയൻ, ശശിധരൻ പിള്ള, അനസ് കരിക്കോട്, അഭിലാഷ് ജെ.എസ്, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080