മാഗ്നസ് കാൾസനെ വീഴ്‌ത്തി പ്രഗ്നാനന്ദ; ക്ലാസിക്കൽ ചെസ്സിൽ ആദ്യം. നോർവേ ചെസ്സ് ടൂർണമെൻ്റിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ തോൽപിച്ച് ഇന്ത്യയുടെ യുവതാരം ആർ. പ്രഗ്നാനന്ദ. ആദ്യമായാണ് ക്ലാസിക്കൽ ഗെയിമിൽ പ്രഗ്നാനന്ദ കാൾസനെ തോൽപിക്കുന്നത്.
ജയത്തോടെ ഇന്ത്യൻ താരം ടൂർണമെന്റിൽ ഒന്നാം സ്ഥാനത്തെത്തി. മൂന്നാം റൗണ്ട് അവസാനിക്കുമ്പോൾ, ഒമ്പതിൽ 5.5 പോയിന്റായിരുന്നു പ്രഗ്നാനന്ദയുടെ നേട്ടം. കാൾസൺ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ റാപ്പിഡ് ഫോർമാറ്റുകളിൽ കാൾസണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കൽ ചെസ്സിൽ ആദ്യമായാണ് പ്രഗ്നാനന്ദയുടെ നേട്ടം.
മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് 18 കാരനായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററുടെ ജയം. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിതാ വിഭാഗത്തിൽ മുന്നിലുള്ളത്. നേരത്തെ, റാപ്പിഡ്, ബ്ലിറ്റ്സ് ഗെയിമുകളിൽ കാൾസനിനെതിരെ പ്രഗ്നാനന്ദ വിജയങ്ങൾ നേടിയിരുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp