പ്രേക്ഷകർ നൽകിയ അംഗീകാരം, കഷ്ടപ്പാടുകളുടെ വിജയം.
സിനിമ അനൗൺസ് ചെയ്ത നിമിഷം മുതൽ മലയാളികൾ നെഞ്ചേറ്റിയ ചിത്രമായിരുന്നു ആടുജീവിതം. റിലീസിന് പിന്നാലെ സിനിമയ്‌ക്ക് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജിനേയും ബ്ലെസിയേയും പ്രേക്ഷകർ ഒരുപോലെ അഭിനന്ദിക്കുന്നുണ്ട്. സിനിമയുടെ വിജയത്തിന് ശേഷം പൃഥ്വിയും ബ്ലെസിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
പൃഥ്വിരാജ് ബ്ലെസിയെ കെട്ടിപിടിക്കുന്നത് വീഡിയോയിൽ കാണാം. ആടുജീവിതത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് താഴെ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്.
സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങളൊന്നും വെറുതെ ആയില്ലെന്നാണ് ഇതുവരെയുള്ള പ്രേഷകരുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമയാണ് ആടുജീവിതം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.
ഈ പ്രതികരണം ബോക്സോഫീസ് കളക്ഷനിലും പ്രതിഫലിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആടുജീവിതം ആദ്യദിനത്തിൽ കേരളത്തിൽ മാത്രമായി ആറുകോടിയിലധികം രൂപ കളക്ട് ചെയ്യുമെന്നാണ് മീഡിയ കൺസൽട്ടന്റായ ഓർമാക്സ് പ്രവചിക്കുന്നത്. നിലവിൽ 12 കോടി കളക്ഷനുമായി വിജയ് ചിത്രം ലിയോ ആണ് ആദ്യദിനത്തിൽ കേരളത്തിൽ നിന്ന് ഏറ്റവും പണം വാരിയ ചിത്രം. കെജിഎഫ് 2, ഒടിയൻ എന്നീ സിനിമകളാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഈ സിനിമകൾക്ക് പിന്നാലെ നാലാം സ്ഥാനത്ത് ആടുജീവിതം എത്തുമെന്നാണ് സൂചന. ഇത് പൃഥ്വിരാജിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരിക്കും.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ