വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളം സമൃദ്ധമാക്കാന്‍ ഇത്തിക്കര ആറില്‍ വെളി് തടയണ തീര്‍ത്തു. ഇങ്ങനെ നിലനിര്‍ത്തുന്ന ജലത്തിലേക്ക് കുട്ടവഞ്ചിഇറക്കി വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കുന്നതിനും തീരുമാനമായി. ആറ്റൂര്‍ക്കോണം വാര്‍ഡ് പരിധിയിലാണ് തടയണ. 4,000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാകുകയാണ് പദ്ധതിയിലൂടെ.
മേജര്‍ ഇറിഗേഷന്റെ നിര്‍മാണചുമതലയിലാണ് പൂര്‍ത്തിയാക്കിയത്, രണ്ടു കോടി 10 ലക്ഷം രൂപ ചിലവായി. ആറ്റൂര്‍ക്കോണം പമ്പ്ഹൗസിലേക്കുള്ള വെള്ളം പമ്പ്‌ചെയ്യുന്ന കിണറിന് ജലലഭ്യത ഉറപ്പുവരുത്തി വേനല്‍ക്കാലത്തും കുടിവെള്ളം ഉറപ്പാക്കുകയാണ്.
തടയണയും പരിസരപ്രദേശങ്ങളും വിനോദസഞ്ചാരവികസനത്തിനുകൂടി അനുയോജ്യമായ പശ്ചാത്തലത്തില്‍ ഗ്രാമപഞ്ചായത്ത് മുന്‍കൈയ്യെടുത്ത് കുട്ടവഞ്ചി സവാരി തുടങ്ങുന്നതിന് തീരുമാനിച്ചു.
പ്രവര്‍ത്തനങ്ങളില്‍ സംയുക്തസംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ച് റിവേര സ്‌പോര്‍ട്സ് അറീനയെ തിരഞ്ഞെടുത്തു. നിശ്ചിത ഫീസ് ഇടാക്കി ചുമതലപ്പെടുത്തിയാണ് ടൂറിസം വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും.
പഞ്ചായത്തും സംരംഭകരും സംയുക്തമായി നടപ്പാക്കുന്നപദ്ധതിയില്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചാകും നിര്‍മാണം. കുട്ടികള്‍ക്കായുള്ള കളിസ്ഥലം, റസ്റ്ററന്റ്, ടോയ്‌ലറ്റ്, വാട്ടര്‍ഫൗണ്ടന്‍ തുടങ്ങിയവ ഒരുക്കി. കയാക്കിംഗ്, പെഡല്‍ ബോട്ട് തുടങ്ങിയവ ഏര്‍പ്പെടുത്തും. ഓണ്‍ലൈനായും ഫോണ്‍മുഖേനയും കുട്ടവഞ്ചി യാത്ര ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. പ്ലേസ്‌പോട്ട് ആപ്പ് മുഖേനയും ബുക്കിംഗ് സൗകര്യം ഒരുക്കും.
ചെക്ക്ഡാമിന് പുറത്തായി കുട്ടികള്‍ക്കായി സിമ്മിംഗ്പൂളും നിര്‍മിക്കും. ഒരു കോടി രൂപയോളംവരുന്ന ടൂറിസംപദ്ധതികളാണ് ആസൂത്രണംചെയ്തിരിക്കുന്നത്. ആദ്യഘട്ടമായി 25 ലക്ഷം രൂപ ചെലവാക്കിയുള്ള കുട്ടവഞ്ചി സവാരി ഓണത്തിന് തുടങ്ങും എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം. അന്‍സര്‍ പറഞ്ഞു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080