Sunday, March 1, 2026

പ്രസിഡന്റ്സ് ട്രോഫി വള്ളംകളി ജനുവരി 10ന് കൊല്ലത്ത്

കൊല്ലം : പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും ജനുവരി 10ന് അഷ്ടമുടിക്കായലിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം കലക്ടറേറ്റിൽ ചേർന്നു. മത്സരങ്ങൾ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർദേശം നൽകി.

വനിതകളുടെ വള്ളങ്ങൾ ഉൾപ്പെടെ ഒമ്പത് വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാർട്ടിങ് പോയിന്റ് മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം. ഫലപ്രഖ്യാപനത്തിൽ കൃത്യത ഉറപ്പാക്കാൻ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളാണ് സജ്ജമാക്കുക.

പരിപാടിയുടെ പ്രചരണാർഥം കലാ- കായിക പരിപാടികൾ നടത്തും. കഥാപ്രസംഗം, വഞ്ചിപ്പാട്ട് ഉൾപ്പെടെ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി. എം.പി, എം.എൽ.എ, ജില്ലാ കലക്ടർ തുടങ്ങിയവരുടെ ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ, വടംവലി, കബഡി മത്സരങ്ങളും വരുംദിവസങ്ങളിൽ സംഘടിപ്പിക്കും.

യോഗത്തിൽ ജില്ലാ കലക്ടർ എൻ. ദേവിദാസ് അധ്യക്ഷനായി. എൻ.കെ പ്രേമചന്ദ്രൻ എം.പി, എം നൗഷാദ് എം.എൽ.എ, മേയർ എ.കെ ഹഫീസ്, എ.ഡി.എം ജി നിർമ്മൽകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, റേസ് കമ്മിറ്റി ചെയർമാൻ ആർ.കെ കുറുപ്പ്, സംഘാടക സമിതി അംഗങ്ങൾ, വിവിധ ഉപസമിതി കൺവീനർമാർ, അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts