Tuesday, August 26, 2025

പ്രീ റിപ്പബ്ലിക് ദിന സെലക്ഷൻ ക്യാമ്പ് പെരുമൺ എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ചു.

കൊല്ലം : എ.പി.ജെ അബ്ദുൽസലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻഎസ്എസ് വോളണ്ടിയർമാരുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനുള്ള സെലക്ഷൻ ക്യാമ്പ് പെരുമൺ എൻജിനീയറിങ് കോളേജിൽ തുടക്കം കുറിച്ചു. സാമൂഹിക പ്രവർത്തക മുബീന അഷ്ടമുടി ഉദ്ഘാടനം നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. രാജീഷ്, കൊല്ലം ജില്ലാ എൻഎസ്എസ് കോർഡിനേറ്റർ പ്രൊഫ. രതീഷ് എസ്, കോളേജ് എൻസിസി ഓഫീസർ സബ് ലെഫ്റ്റനന്റ് അജിത് അലോഷ്യസ്, പിടിഎ പ്രതിനിധി സരോവരം ശ്രീകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം എൻ ദേവരാജൻ, വോളണ്ടിയർ സെക്രട്ടറി ശില്പ, മുഹമ്മദ് നഹാസ്. എൻ, ആരോഗ്യ പ്രോഗ്രാം ഓഫീസർ അരുൺ ചന്ദ് തുടങ്ങിയവർ സംസാരിച്ചു.

കെ.ടി.യു ന്റെ കീഴിലെ വിവിധ എൻജിനീയറിങ് കോളേജിൽ നിന്നുള്ള എൻഎസ്എസ് വോളണ്ടിയേഴ്‌സ് ആണ് സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തത്. മൂന്ന് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ ആദ്യ രണ്ടു ദിനം റിപ്പബ്ലിക്ക് ദിന പരേഡിലേക്കുള്ള പരിശീലനം ആയിരുന്നു. അതിനോടൊപ്പം വിവിധ കഴിവുകളുടെയും അടിസ്ഥാനത്തിലാണ്ന സെലക്ഷൻ നടത്തുക. ആദ്യഘട്ടം എന്ന നിലയിൽ 25 വിദ്യാർത്ഥികളെ ആയിരിക്കും തെരഞ്ഞെടുക്കുക.

നോർത്ത് മലബാർ കെടിഒ എൻഎസ്എസ് കോർഡിനേറ്റർ ഡോ. സുനീഷ്, പ്രൊഫ. റീന, പ്രൊഫ. ദർശന എന്നിവരുടെ നേതൃത്വത്തിലാണ് സെലക്ഷൻ നടത്തിയത്. ഒക്ടോബർ 6 വൈകിട്ടോടുകൂടി ക്യാമ്പ് സമാപിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts