പ്രശോഭൻ അനുസ്മരണം വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ പി. കെ.ഗുരുദാസൻ ഉത്ഘാടനം ചെയ്തു.
എസ്.പ്രശോഭൻ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു എന്ന് മുൻ മന്ത്രി പി.കെ. ഗുരുദാസൻ അഭിപ്രായപ്പെട്ടു. വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ എസ്. പ്രശോഭൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
പി.കെ.ഗുരുദാസൻ. കെ.എസ്.ആർ.ടി.സി.എംപ്ളോയ്സ് യൂണിയനിലെ ഒരുമിച്ച് നടത്തിയ സംഘടനാ പ്രവർത്തനങ്ങൾ അദ്ദേഹം അനുസ്മരിച്ചു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ശാന്തിനി, നാടക നടനും സംവിധായകനുമായ വക്കം ഷക്കീർ, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, ഗാന്ധിഭവൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.മോഹനൻ, കൊല്ലം ശ്രീനാരായണ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ആർ.സുനിൽകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പാരിപ്പള്ളി ശ്രീകുമാർ, നിലമേൽ എൻ.എസ്.എസ്. കോളേജ് റിട്ട.പ്രൊഫസർ ജി.പി.സുരേഷ് ബാബു, കടമ്പാട്ടുകോണം എസ്.കെ.വി.എച്ച് എസ്. മുൻ പ്രഥമാദ്ധ്യാപകൻ ആർ.കെ.രാജഗോപാലൻ നായർ, കവി ബാബുപാക്കനാർ, ഇലങ്കത്ത് ക്ഷേത്രം പ്രസിഡൻ്റ് ജയപ്രകാശ്, ജയചന്ദ്രൻ ചാനൽവ്യൂ, പാരിപ്പള്ളി റോട്ടറി ക്ലബ് പ്രസിഡൻ്റ് ഡി.രഞ്ചൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
പ്രശോഭൻ്റെ സ്മരണക്കായി സ്നേഹാശ്രമത്തിന് ഒരു ലക്ഷം രൂപ വിലവരുന്ന 250 കസേരകൾ സംഭാവനയായി സമർപ്പിച്ച അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്കുമാറിനെ ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ സ്നേഹോപഹാരം നൽകി ആദരിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു, ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ഡോ.രവിരാജൻ, മോഹൻ കുമാർ, ജി.രാമചന്ദ്രൻപിള്ള, ആർ.ഡി.ലാൽ, ബി.സുനിൽകുമാർ, ആലപ്പാട് ശശിധരൻ, മാനേജർ പത്മജാദത്ത എന്നിവർ സ്മൃതിസംഗമത്തിന് നേതൃത്വം നൽകി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X