Wednesday, August 27, 2025

കൊല്ലം ജില്ലയ്ക്ക് അഭിമാനമായി പ്രണവ്;

കൊല്ലം ജില്ലയ്ക്ക് അഭിമാനമായി പ്രണവ്;
75-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ കൊല്ലം ജില്ലക്കാരനായ ആദിവാസി ബാലൻ പ്രണവ് കേരളത്തെ പ്രതി​നിധീകരിക്കും.

കുളത്തുപ്പുഴ : ഡൽഹിയിൽ നടക്കുന്ന 75-ാമത് റിപ്പബ്ളിക് ദിനാഘോഷ പരിപാടികളിൽ ആദിവാസി ബാലൻ പി പ്രണവ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കുളത്തൂപ്പുഴ തിങ്കൾക്കരിക്കം ചെറുകരക്കാണി പ്രണവ് നിവാസിൽ കൂലിപ്പണിക്കാരായ പ്രദീപ് കുമാർ- ലാലി ദമ്പതികളുടെ മകനും കൊട്ടാരക്കര പുത്തൂർ പാങ്ങോട് ശ്രീനാരായണഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയുമാണ് ഈ 14 വയസുകാരൻ. ജനുവരി 26 ന് ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് പ്രണവിനെ ക്ഷണിച്ചിട്ടുള്ളത്.

പഴയചിറയിലെ എസ് സി റ്റി ഹോസ്റ്റലിലാണ് താമസം. എസ് ടി വിഭാഗം സ്കോളർ ഷിപ്പിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയതും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുള്ള പഠന മികവുമാണ് പ്രണവിനെ തെരഞ്ഞെടുക്കുവാൻ കാരണമായത്. 22 ന് കളക്ടറുടെ ചേമ്പറിൽ പ്രണവിനെ എത്തിക്കും. തുടർന്ന് സർക്കാർ പ്രതിനിധിയായിട്ടാണ് ഡൽഹിയിലേക്കുള്ള യാത്ര.

കൊല്ലം ജില്ലയുടെ അഭിമാനമായി മാറിയ പ്രണവിന് എല്ലാവിധ ആശംസകളും നേരുന്നു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts