കൊല്ലം : മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അധ്യാപകർക്ക് രവീന്ദ്രനാഥ ടാഗോർ പ്ലീസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി നൽകുന്ന 2024ലെ ഗുരുരത്ന പുരസ്കാരത്തിന് അർഹനായി കൊല്ലം മുഖത്തല സ്വദേശി പ്രദീപ് മുഖത്തല.
കൊല്ലം ജില്ലയിൽ മുഖത്തല ഋതുപർണിക യിൽ താമസം. ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥൻ ആണ് പ്രദീപ്. കഴിഞ്ഞ 12 വർഷമായി മുഖത്തലയിൽ PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആയിരത്തോളം ഉദ്യോഗാർത്ഥികൾക്ക് സൗജന്യ ക്ലാസുകൾ നൽകിവരുന്നു. ഇതുവരെ 791 ഉദ്യോഗാർത്ഥികൾ വിവിധ സർക്കാർ ഉദ്യോഗങ്ങൾ നേടുകയും. 1200 ഓളം ഉദ്യോഗാർത്ഥികൾ വിവിധ റാങ്ക് ലിസ്റ്റ് ഇടം പിടിക്കുകയും ചെയ്തു. എല്ലാ വിഷയങ്ങളും പ്രദീപ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
സബ് ഇൻസ്പെക്ടർ, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പോലീസ് ഫയർഫോഴ്സ്, എക്സൈസ്, എൽഡി ക്ലർക്ക്, എൽജിഎസ് തുടങ്ങിയ പരീക്ഷകളിൽ ഒന്നാം റാങ്ക് ഉൾപ്പെടെ പ്രദീപ് പഠിപ്പിച്ച ഉദ്യോഗാർത്ഥികൾക്കാണ്. കൂടാതെ 24 മണിക്കൂർ തുടർച്ചയായി PSC ക്ലാസുകൾ എടുത്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. സൗജന്യ ക്ലാസുകൾ നൽകുന്നത് കൂടാതെ.
ഉദ്യോഗാർത്ഥികളും ഉദ്യോഗസ്ഥരുമായി ചേർന്ന് വിവിധ സാമൂഹ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു. മാസംതോറും അവശത അനുഭവിക്കുന്നവരെ സഹായിക്കുകയും അനാഥാലയങ്ങൾ സന്ദർശിക്കുകയും രക്തദാനം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളും നടത്തിവരുന്നു.
2024 സെപ്റ്റംബർ 5ന് അധ്യാപക ദിനത്തിൽ തിരുവനന്തപുരം വൈഎംസിഎ ബ്രിട്ടീഷ് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കും.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X