കുണ്ടറ: കാഞ്ഞിരക്കോട് ശങ്കരമംഗലത്ത് വീട്ടിൽ കർഷകനായ പ്രദീപ്കുമാറിന്റെ വീട്ടിൽ പൊന്നാങ്കണ്ണി ചീര കൃഷി ചെയ്തുവരുന്നു. കർഷകനായ പ്രദീപ്കുമാറിന്റെ മകൾ ഈ വർഷത്തെ സംസ്ഥാന വിദ്യാർത്ഥി കർഷക അവാർഡ് നേടിയ ചിന്മയയ്ക്ക് എംജി ഡി ഗേൾസ് ഹൈസ്കൂളിലെ ടീച്ചർ സമ്മാനിച്ചതാണ് ഒരു മൂട് പൊന്നാങ്കണ്ണി ചീര ആ ഒരു മൂട് ചീരയാണ് ഇപ്പോൾ ഒരു കൃഷിത്തോട്ടമായി മാറിയിരിക്കുന്നത്.
നല്ല വെയിലുള്ള സമയത്ത് തണ്ടും ഇലകളും നല്ല ചുവന്ന നിറത്തിലും വെയിലില്ലാത്ത സമയത്ത് പച്ച നിറത്തിലും ആകുന്നതാണ് ഇതിന്റെ പ്രത്യേകത ഒരു തണ്ട് ഒടിച്ച് കിളച്ച മണ്ണിൽ കുത്തിയാൽ 20 25 ദിവസം കൊണ്ട് ഈ ചെടി പൂർണ്ണ വളർച്ചയിൽ എത്തും.
ഒട്ടേറെ ഔഷധഗുണങ്ങളുള്ള ചീരയാണിത് കണ്ണിന്റെ തിമിര രോഗത്തിന്, കാഴ്ച ശക്തിക്ക്, കണ്ണിന്റെ മങ്ങലിനെ, അൾസർ, മൂലക്കുരു, പ്രമേഹം, ഹൃദ്രോഗം, മറ്റു കുടൽ സംബന്ധമായ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, മുടി വളരുന്നതിന് തുടങ്ങി പലവിധ അസുഖങ്ങൾക്കും ഏറ്റവും ഔഷധഗുണമുള്ള ചീരയാണ് പൊന്നാങ്കണ്ണി ചീര.
മറ്റ് ചീരയിനങ്ങൾ പാകം ചെയ്യുന്നത് പോലെ തന്നെയാണ് ഇതും പാകം ചെയ്യുന്നത് ഈ ചീരയ്ക്ക് പ്രദീപിന്റെ വീട്ടിൽ ആവശ്യക്കാർ ഏറെയാണ്. കൃഷി ചെയ്യുന്നതിന് ആവശ്യമായ തണ്ടുകളാണ് ഇവിടെ വില്പന നടത്തുന്നത് ഇത് തൂക്കി വിറ്റാൽ ലാഭകരമല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് ഒരു തണ്ട് ഏകദേശം നാല് അഞ്ച് മൂടായി ഓടിച്ചു കുത്തി നടാവുന്നതാണ് പത്തെണ്ണം ഇവിടെ 100 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത് കുണ്ടറ ഏരിയയിലുള്ള ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാറുമുണ്ട് പൊന്നാംകണ്ണി ചീര ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ.
ചീരത്തൈകൾക്ക് ബന്ധപ്പെടുക : 9497051152, 9495350946
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080