Tuesday, August 26, 2025

റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 കൊല്ലം റവന്യു കലാമേളയുടെ പ്ലാനിങ് മീറ്റിംഗ് നടന്നു.

കൊല്ലം : റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 കൊല്ലം റവന്യു കലാമേളയുടെ പ്ലാനിങ് മീറ്റിംഗ് ഹോട്ടൽ ഷാ ഇന്റർനാഷണൽ ഡൌൺ ടൌൺ ഹാളിൽ നടന്നു. അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ റവന്യൂ ജില്ലകളിലെ 250 ഓളം റോട്ടറി ക്ലബ്ബുകളിലെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി എല്ലാവർഷവും നടത്തി വരാറുള്ള ഫാമിലി ഇൻവോൾവ്ഡ് റോട്ടറി എന്റർടൈൻമെന്റ് ഫയർ കലാമേളയുടെ കൊല്ലം റവന്യൂ ജില്ലാ പ്ലാനിങ് മീറ്റിംഗ് ഫയർ ഡിസ്ട്രിക്ട് ചെയർമാൻ മുൻ അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ അരുൺ എസ് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്നു.
കൊല്ലം ഹോട്ടൽ ഷാ ഇന്റർനാഷണൽ ഡൌൺ ടൗൺ ഹാളിൽ നടന്ന മീറ്റിംഗ് റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ  റൊട്ടേറിയൻ മേജർ ഡോണർ  കെ.പി. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.


കൊല്ലം റവന്യൂ ജില്ലയിലെ 50 ൽ പരം ക്ലബ്ബുകളിൽ നിന്നായി 500 ൽ പരം കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ഫയർ കലാമേളയിൽ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുന്നു. തിരുവാതിര,
ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ്, സിനിമാറ്റിക് ഡാൻസ്, സോളോ ഡാൻസ്, ഡ്യൂയറ്റ് സോങ്, സോളോ സോങ്ങ്, തുടങ്ങി എട്ടോളം വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ഡിസംബർ 29 ന് കൊല്ലം തേവള്ളി രാമവർമ്മ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ റോട്ടറി ഇന്റർനാഷണൽ ഭാരവാഹികളുടെയും, സാമൂഹ്യ – സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ നടക്കും.

വിശിഷ്ട മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ റോട്ടറി എവർഗ്രീൻ അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കും. ഫയർ കൊല്ലം റവന്യൂ ജില്ലാ ചെയർമാൻ റൊട്ടേറിയൻ ഷിബു റാവുത്തർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫയർ അഡ്വൈസറും, ഡിസ്ട്രിക്ട് ചീഫ് ഫെസിലിറ്റേറ്ററുമായ
റൊട്ടേറിയൻ കേണൽ കെ.ജി. പിള്ള,  റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ റൊട്ടേറിയൻ കൃഷ്ണകുമാർ കെ.ജി, കൊല്ലം റവന്യൂ ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർമാരായ ഡി.രാജു, എ. അനിൽകുമാർ, വിപിൻ കുമാർ, അജിത് കുമാർ, എൻ മോഹനൻ, ജ്യോതി. വി, ഡോക്ടർ ഷിബു രാജഗോപാൽ, റോട്ടറി ഭാരവാഹികളായ മുൻ അസിസ്റ്റന്റ് ഗവർണർമാരായ കെ ജെ രാജീവ്, ഷാഫി കുരുമ്പേലിൽ,
പി.പ്രതാപൻ, ഡോ. സനൽകുമാർ.കെ. വി, ബിജു ബഷീർ, മേജർ ഡോണർ വാസു ശ്രീകുമാർ, രാജൻ കായ്നോസ് എന്നിവർ സംസാരിച്ചു.

ഫയർ കലാമേളയുടെ സ്വാഗതസംഘം  കമ്മിറ്റി അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു. കൊല്ലം റവന്യു ജില്ലാ അസിസ്റ്റന്റ് ഗവർണർമാരായ എൻജിനീയർ പ്രകാശ് ബാബു പി.റ്റി,  അഡ്വ. നജീബുദ്ദീൻ, കെ.ബി. രഘുനാഥ്,  അൻവർ സാദത്ത് എന്നിവരും വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും.

ഡിസംബർ 29ന് നടക്കുന്ന ഫയർ കലാമേളയിൽ പങ്കെടുത്ത് വിജയികൾ ആകുന്ന മത്സരാർത്ഥികൾ
ജനുവരി 19ന് കോട്ടയം ആൻസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മെഗാ ഫൈനൽ മത്സരത്തിൽ പങ്കെടുക്കും.  ഫയർ കൊല്ലം റവന്യൂ ഡിസ്ട്രിക്ട്  സെക്രട്ടറി റൊട്ടേറിയൻ രമേഷ് നായിഡു യോഗത്തിന് നന്ദി പറഞ്ഞു.

റോട്ടറി കൊല്ലം ഫയർ കലാമേളയും, അവാർഡ് ദാനവും കൊല്ലം രാമവർമ്മ ക്ലബ് ഓഡിറ്റോറിയത്തിൽ ഡിസംബർ 29ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts