Tuesday, August 26, 2025

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ജീവകാരുണ്യ പ്രവർത്തക മുബീനയ്ക്ക് സ്നേഹാദരവ് നൽകി.

കൊല്ലം : അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ വെച്ച് ജീവകാരുണ്യ പ്രവർത്തക മുബീനയ്ക്ക് സ്നേഹാദരവ് നൽകി.

എല്ലാ വർഷവും ഡിസംബർ മൂന്നിനാണ് ഈ ദിനം ആചരിക്കുന്നത്.  സമൂഹത്തില്‍ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെയൊരു ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്. ഉള്‍ച്ചേര്‍ന്നതും സുസ്ഥിരവുമായ ലോകസൃഷ്ടിക്ക് ഉതകുംവിധം ഭിന്നശേഷിക്കാരായ മനുഷ്യരുടെ നേതൃപാടവത്തെ ശക്തിപ്പെടുത്തണമെന്നാണ് ഐക്യരാഷ്ടസഭാ സമിതിയുടെ ആഹ്വാനം. സുസ്ഥിരവുമായ ഒരു ഭാവി കൈവരിക്കാൻ ഭിന്നശേഷി ഉള്ളവരുമായി നമുക്ക് പ്രവർത്തിക്കാമെന്നാണ് ഈ ദിനത്തില്‍ യുഎന്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.

1975-ൽ ഐക്യരാഷ്ട്രസഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തുകയും പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആഘോഷിക്കുകയും ചെയ്തിരുന്നു. ശേഷം 1992-ലാണ് എല്ലാ വർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.


2007 ഒക്ടോബര്‍ ഒന്നിനാണ് ഇന്ത്യ ഐക്യരാഷ്ട്ര സഭാ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചത്. 2016- ലാണ് ഭിന്നശേഷിക്കാരുടെ അവകാശ നിയമം റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട്  2016  ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്നത്.


ഭിന്നശേഷി സൗഹൃദ കേരളം എന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണ്. ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച ‘സമഗ്രവും സുസ്ഥിരവുമായ ഭാവിയ്ക്കായി ഭിന്നശേഷിയുള്ളവരുടെ നേതൃത്വം വര്‍ദ്ധിപ്പിയ്ക്കുക’ എന്ന പ്രമേയവുമായാണ് ഇക്കുറി അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം. ചേർത്തു പിടിക്കാം നമുക്ക് ഹൃദയങ്ങൾ’-

കൊട്ടിയം റോട്ടറി ക്ലബ്ബ് സെക്രട്ടറി  രാജൻ കായിനോസ് യോഗം ഉദ്ഘാടനം ചെയ്തു. സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ആർ ഒ ഷിബു റാവുത്തർ, നന്ദി പറഞ്ഞു.
നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം  വെൽഫെയർ ഓഫീസർ സ്മിത, സ്റ്റാഫ് നേഴ്സ് വിദ്യ, ശശികല, സുനിത മുസ്തഫ, ലിജി, ശശിധരൻ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts