പെട്രോൾ, ഡീസൽ വില വർദ്ധനവ്; സംസ്ഥാനത്ത് രണ്ടു രൂപ ഇന്ധന സെസ്സ് ഏപ്രിൽ ഒന്ന് മുതൽ
തിരുവനന്തപുരം : കേരളത്തിൽ പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം കൂടുന്നതും പ്രാബല്യത്തിൽ വരും. പ്രതിപക്ഷത്തിൻറെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.
നാളെ മുതൽ ജീവിതച്ചെലവ് കുത്തനെ വർധിക്കുകയാണ്. ഇന്ധനവിലയിലാണ് പ്രധാനമായും കൈപൊള്ളുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് 2 രൂപ സെസാണ് നിലവിൽ വരുന്നത്. വ്യാപക പ്രതിഷേധത്തിനൊടുവിൽ ഒരു രൂപയെങ്കിലും കുറക്കുമെന്ന സൂചനയുണ്ടായെങ്കിലും സർക്കാർ ഒട്ടും പിന്നോട്ട് പോയില്ല. സംസ്ഥാനത്ത് 13 വർഷത്തിനിടെ അഞ്ച് തവണയാണ് ന്യായവില കൂടിയത്.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം