Monday, June 16, 2025

വയനാട് ദുരന്തം; ഫണ്ട് സമാഹരണത്തിനെതിരായ ഹർജി തള്ളി; ഹർജിക്കാരൻ പിഴയായി 25000 രൂപ CMDRF ലേക്ക് അടക്കണം

 

വയനാട് ദുരന്തം; ഫണ്ട് സമാഹരണത്തിനെതിരായ ഹർജി തള്ളി; ഹർജിക്കാരൻ പിഴയായി 25000 രൂപ CMDRF ലേക്ക് അടക്കണം

കൊച്ചി: വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ശേഖരിക്കുന്ന ഫണ്ട് സമാഹരണത്തിൽ നിയന്ത്രണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. നടനും അഭിഭാഷകനുമായ സി. ഷുക്കൂർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിഴയടക്കാനും നിർദേശിച്ചു.

ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, വി.എം. ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.

സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നായിരുന്നു പൊതുതാൽപര്യ ഹർജിയിലെ പ്രധാന ആവശ്യം.
ഫണ്ടുകളിൽ കർശന മേൽനോട്ടവും ഓഡിറ്റും വേണം എന്നും പറഞ്ഞിരുന്നു. ഫണ്ട് ശേഖരണം കേന്ദ്രീകൃത സംവിധാനത്തിന് കീഴിലാക്കണമെന്നുമായിരുന്നു പൊതുതാൽപര്യ ഹർജിയിലെ മറ്റൊരാവശ്യം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts