പത്തനംതിട്ട: ശബരിമലയിൽ ദർശന സമയം നീട്ടും. ദർശന സമയം ഒരു മണിക്കുർ നീട്ടാനാണ് തന്ത്രി അനുമതി നൽകിയത്. ഇതുപ്രകാരം ഇനി മുതൽ ഉച്ചയ്ക്ക് മൂന്നുമണിക്ക് നട തുറക്കും. ശരിമലയിൽ തിരക്ക് അനുദിനം വർദ്ധിച്ചതിന്റെ സാഹചര്യത്തിലാണ് തീരുമാനം.
രണ്ടുദിവസമായി ഭക്തരുടെ തിരക്ക് കൂടിയതോടെ ശബരിമലയിൽ ദർശനത്തിനുളള ക്യൂ 18 മണിക്കൂറിലേറെ നീണ്ടിരുന്നു. വെളളിയാഴ്ച പമ്പയിലെത്തിയവർക്ക് ശനിയാഴ്ചയാണ് ദർശനം നടത്താനായത്. തിരക്കേറിയതോടെ വെളളിയാഴ്ച വൈകിട്ടു മുതൽ പമ്പയിൽ നിന്നുതന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പമ്പയിൽ 3 മുതൽ 4 മണിക്കുർ വരെ ക്യൂവിൽ നിന്നാണ് അയ്യപ്പന്മാർ വെളളിയാഴ്ചയും ശനിയാഴ്ചയും മല കയറിയത്. വെളളിയാഴ്ചയും ശനിയാാഴ്ചയും ഒരു ലക്ഷത്തോളം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. ഞായറാഴ്ച 70000 ത്തോളം പേരും തിങ്കളാഴ്ച 90000പേരുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിട്ടുളളത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ