Saturday, October 11, 2025

പേരയം പഞ്ചായത്ത് പ്രതിഭാസംഗമം നടത്തി

പേരയം പഞ്ചായത്ത് പ്രതിഭാസംഗമം നടത്തി

പേരയം: പേരയം ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പഠനത്തിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്ക് പ്രതിഭാ പുരസ്കാരം നൽകി പഞ്ചായത്ത് ആദരിച്ചു.

ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം ഒന്നാം റാങ്ക് ജേതാവ് ലിജി ജോസ്, എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി കോഴ്സുകൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ, എൽ.എസ്.എസ്.പരീക്ഷയിൽ സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ ഉൾപ്പെടെ എൺപതോളം കുട്ടികളെയാണ് പേരയം പഞ്ചായത്ത് ഉപഹാരം നൽകി ആദരിച്ചത്.

അനുമോദന യോഗം പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികൾക്കും എം.എൽ.എ. മൊമൻ്റോ നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് അനീഷ് പടപ്പക്കര അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് റെയ്ച്ചൽ ജോൺസൺ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ അലക്സ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബി. സുരേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എൻ.ഷേർളി, ബി.സ്റ്റാഫോർഡ്, ലത ബിജു, അധ്യാപക പ്രതിനിധി ജോസ് പ്രസാദ് പടപ്പക്കര എന്നിവർ പ്രസംഗിച്ചു..

Kundara MEDIA (കുണ്ടറ മീഡിയ)
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യുക..!!

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts