പേരയം: 2023 ൽ ടി.ബി. രോഗമുക്ത പഞ്ചായത്ത് ആയി തിരഞ്ഞെടുക്കപെട്ട പേരയം ഗ്രാമ പഞ്ചായത്തിനുള്ള പുരസ്കാരം കൊല്ലം ജില്ലാ കളക്ടർ ഡോ. എൻ. ദേവിദാസിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഏറ്റുവാങ്ങി.
മഹാത്മാ ഗാന്ധി പ്രതിമയും പ്രശംസാ പത്രവുമാണ് പുരസ്കാരമായി ലഭിച്ചത്. കൊല്ലം ജില്ലയിലെ 10 ഗ്രാമ പഞ്ചായത്തുകളാണ് ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ പ്ലാനിങ് ഓഫീസർ ആമിന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി, പഞ്ചായത്ത് സെക്രട്ടറി എം ജി ബിനോയ്, ഹെൽത്ത് ഇൻസ്പെക്ടർ ബിനു എന്നിവർ സംബന്ധിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080