Wednesday, August 27, 2025

സംസ്ഥാനത്ത് കുഴഞ്ഞുവീണുള്ള മരണം വർധിക്കുന്നു; ആശങ്കയിൽ ജനങ്ങൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് കുഴഞ്ഞുവീണുള്ള മരണം വർധിച്ചുവരികയാണ്. അരോഗദൃഢഗാത്രരെന്ന് കരുതുന്ന യുവാക്കളും യുവതികളുമുൾപ്പെടെയാണ് പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നത്.

ഇത്തരം മരണങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും കൃത്യമായ കാരണം വിശദീകരിക്കാൻ അധികൃതർക്ക് കഴിയുന്നില്ല.

കോവിഡിനുശേഷമാണ് ഈ പ്രവണത വ്യാപകമായത്. അതുകൊണ്ടുതന്നെ കോവിഷീൽഡ് വാക്സിൻ ഉപയോഗിച്ചതാണോ കുഴഞ്ഞുവീണുള്ള മരണം വർധിക്കാൻ കാരണമെന്ന സംശയവും വ്യാപകമായിട്ടുണ്ട്. വാക്സിൻ എടുത്ത ചുരുക്കം ചിലരിൽ ഗുരുതര പാർശ്വഫലമുണ്ടായതായി കമ്ബനി തന്നെ സമ്മതിക്കുകയും ചെയ്തതോടെ ആശങ്ക ഉയർന്നിട്ടുണ്ട്.

എന്നാൽ അതല്ല കാരണമെന്നും ജീവിതശൈലിയിൽ വന്ന മാറ്റമാണ് കാരണമെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ കുഴഞ്ഞുവീണ് മരിക്കുന്നവരിൽ ഏറെയും 50 വയസിന് താഴെയുള്ളവരാണ്. ഇവരിൽ പലരും മദ്യപാനമോ പുകവലിയോ ഇല്ലാത്തവരാണ്. വീട്ടിൽ നിന്നുമാത്രം ഭക്ഷണം കഴിച്ച്‌ ജീവിക്കുന്നവരും കുഴഞ്ഞുവീണ് മരിക്കുന്നവരിൽ ഉൾപ്പെടും. ആരോഗ്യകാര്യങ്ങളിൽ ഇത്രയേറെ ശ്രദ്ധിച്ചിട്ടും പെട്ടെന്ന് മരണം സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നാണ് പലരും ചോദ്യം ഉന്നയിക്കുന്നത്. ഇത്തരം മരണങ്ങളെ സംബന്ധിച്ച്‌ കൃത്യമായ പഠനം വേണമെന്ന ആവശ്യവും ഇപ്പോൾ ശക്തമായിട്ടുണ്ട്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts