കുണ്ടറ : ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ ഞാലിയോട് പ്രദേശത്ത് ഏകദേശം 10 ഓളം വീടുകളിലെ കുടിവെള്ള കിണറുകളിലാണ് സംഭവം.കഴിഞ്ഞ കുറെ ദിവസങ്ങളായി കുടിവെള്ള കിണറുകളിൽ വിഷാംശം കലർന്ന പദാർത്ഥവും, അസഹനീയമായ ദുർഗന്ധമുള്ള വെള്ളം കാണപ്പെട്ടതിനെ തുടർന്നു വാർഡംഗത്തെ വിവരം അറിയിച്ചു.
തുടർന്ന് കിണറിലെ വെള്ളം ശേഖരിച്ച് സ്വകാര്യ ലാബിൽ പരിശോധനയ്ക്ക് അയച്ചപ്പോൾ. കക്കൂസ് മാലിന്യമാണെന്ന് കണ്ടെത്തിയതായി. വാർഡംഗം വിട്ടുടമസ്ഥരെ അറിയിച്ചു. തുടർന്ന് നാട്ടുകാർ എല്ലാ കിണറുകളും പൂർണമായും വറ്റിച്ച് വൃത്തിയാക്കിയെങ്കിലും. വീണ്ടും സമാനമായ രീതിയിൽ ദുർഗന്ധം വമിക്കുന്ന വെള്ളവും, വിഷാംശപദാർത്ഥങ്ങളും കാണപ്പെടുന്നു. ഈ വിഷയം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി കൊണ്ടുപോയെങ്കിലും. നാളിതുവരെ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് ഈ പ്രദേശത്ത് ജനങ്ങൾ ആശങ്കയിലാണ്.
ചെങ്കുത്തായ പ്രദേശമാണെങ്കിലും ജലക്ഷാമം. ഇവരെ ബാധിച്ചിട്ടില്ല. നിലവിൽ കിണറുകളുടെ അവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജലജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ളം ആഴ്ചയിൽ രണ്ട് ദിവസം എത്തുന്നത് അല്ലാതെ ഈ പ്രദേശവാസികൾക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ