കുണ്ടറ : പ്രീ പ്രൈമറി അധ്യാപകരും ആയമാരും നേരിടുന്ന ബുദ്ധിമുട്ടുകൾക്കും സേവന വേതന വ്യവസ്ഥകൾക്കും പരിഹാരം കാണണമെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ. നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിലും വിഷയത്തിന് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി മറുപടി നൽകി. ആദ്യകാലങ്ങളിൽ കുട്ടികളിൽനിന്ന് പിരിച്ചെടുക്കുന്ന പണവും പി.ടി.എ. ഫണ്ടുമുപയോഗിച്ചാണ് അധ്യാപകരുടെയും ആയമാരുടെയും വേതനം നൽകിയിരുന്നത്. 300-ഉം 200-ഉം രൂപയായിരുന്ന അധ്യാപകരുടെയും ആയമാരുടെയും വേതനം 2013-ൽ 5,000 രൂപയായി വർധിപ്പിച്ചു. 2012 ന് മുമ്പ് ആരംഭിച്ച പ്രീ-പ്രൈമറി സ്കൂളിലെ അധ്യാപകർക്കും ആയമാർക്കും 12,500, 7,500 എന്നിങ്ങനെ തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. 2012-ന് ശേഷം ആരംഭിച്ച സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും വേതനം ലഭിക്കാത്ത സാഹചര്യമാണ്.
36 വർഷത്തോളമായി ജോലി ചെയ്യുന്നവർക്ക് നിലവിൽ തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. 2012- ന് ശേഷം പ്രവർത്തനമാരംഭിച്ച പ്രീ-പ്രൈമറി സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും സർക്കാരിൻ്റെ ഓണറേറിയം ലഭിക്കുന്നുമില്ല. അതിനാൽ ഇവരുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് സബ്മിഷനിലൂടെ പി.സി.വിഷ്ണുനാഥ് എം.എൽ.എ. ആവശ്യപ്പെട്ടത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080