കുണ്ടറ : പി.സി.വിഷ്ണുനാഥ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. നിർമ്മാണോദ്‌ഘാടനം ഒക്ടോബർ 26 ശനിയാഴ്‌ച നെടുമ്പനയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയം നിർമ്മാണത്തിന് 99 ലക്ഷം രൂപ അനുവദിച്ചു. പി.സി.വിഷ്ണുനാഥ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.
നിർമ്മാണോദ്‌ഘാടനം ഒക്ടോബർ 26 ശനിയാഴ്‌ച വൈകിട്ട് 5 മണിക്ക് പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്‌ഘാടനം നിർവ്വഹിച്ചു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കുമാരി അധ്യക്ഷത വഹിച്ചു. ഫുഡ്ബോൾ താരവും മുൻ കേരളാ ഫുഡ്ബോൾ ടീം ക്യാപ്റ്റനുമായ കുരികേശ് മാത്യൂ മുഖ്യാഥിതിയായി. കായിക വകുപ്പിന് കീഴിലുളള സ്പോർട്‌സ് കേരളാ ഫൗണ്ടേഷനാണ് നിർമ്മാണ നിർവ്വഹണ ചുമതല നൽകിയിരിക്കുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080