Tuesday, August 26, 2025

കണ്ണനല്ലൂർ ചേരിക്കോണം കോളനിയിലുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നം പരിഹിക്കുന്നതിന് അടിയന്തിര നടപടിയുണ്ടാകണമെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ.

കുണ്ടറ : നിയോജകമണ്ഡലത്തിലെ തൃക്കോവിൽവട്ടം, കണ്ണനല്ലൂർ ചേരിക്കോണം കോളനിയിൽ ഉണ്ടായിട്ടുളള ആരോഗ്യ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിര നടപടിയുണ്ടാകണമെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ. ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ചേരിക്കോണം കോളനിയിൽ ചിറയിൽ വീട്ടിൽ മുരളിയുടെ മൂന്ന് മക്കൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിൽ ആകുകയും അതിൽ മൂത്ത കുട്ടി മീനാക്ഷി (19 വയസ്സ്) മരണപ്പെടുകയുമുണ്ടായി.

മറ്റ് രണ്ട് കുട്ടികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും എസ്.എ.റ്റി. ആശുപത്രിയിലും ഗുരുതരാവസ്ഥയിൽ ചികിൽസിയിൽ കഴിഞ്ഞു വരികയുമാണ്. കൂടാതെ പരിസരത്തെ മറ്റ് പ്രദേശവാസികളിലും രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ സാഹര്യമാണുളളത്.‍ ആയത് കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിസരത്തെ കിണറുകളിൽ നിന്ന് സാംമ്പിളുകൾ ശേഖരിച്ചു പോയിട്ടുണ്ടെന്നും പ്രസ്തുത വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പരിശോധനാ ഫലങ്ങൾ എത്രയും വേഗം ലഭ്യമാക്കുന്നതിനും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിനുമുളള നടപടികൾ സ്വീകരണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും എം.എൽ.എ. അറിയിച്ചു.

മീനാക്ഷിയുടെ വീട്ടിലെത്തി എം.എൽ.എ ബന്ധുക്കളെ ആശ്വസിപ്പിച്ചു. തുടർന്ന് ചേരിക്കോണം നിവാസികളുമായി ആശയവിനിമയം നടത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts