Wednesday, August 27, 2025

സംസ്ഥാന സ്കൂൾ കലോത്സവം; സംസ്‌കൃത നാടക മത്സരത്തിൽ കൊല്ലത്തിന് അഭിമാനമായി പാവുമ്പ ഹൈസ്കൂൾ.

കൊല്ലം 5.1.2024: 62-മത് സംസ്ഥാന സ്കൂൾ കലോത്സവ സംസ്‌കൃത നാടക മത്സരത്തിൽ പാവുമ്പ ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് കൊല്ലത്തിന് അഭിമാനമായത്.

സതീഷ്. കെ രചിച്ച്, ജയേഷ് വിഷ്ണു സംവിധാനം ചെയ്ത ബഡിശം എന്ന നാടകത്തിനാണ് കൊല്ലം ജില്ലയ്ക്ക് ഈ അഭിമാന നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. മത്സരത്തിൽ പങ്കെടുത്ത 18 നാടകങ്ങളിൽ നിന്നാണ് ബഡിശം തെരഞ്ഞെടുത്തത്.

നിവേദ്യ, ശിവ, ആദിത്യൻ, അശ്വിനി, സൂര്യാംശു, അനുരാധ, നീഹാര, ജിയ, കാർത്തിക്, അഭിനന്ദ് എന്നിവരാണ് ഈ നാടകത്തിൽ അഭിനയിച്ച താരങ്ങൾ.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts