Tuesday, August 26, 2025

ഇന്ത്യയിലെ ഏറ്റുവും മികച്ച 18 കളക്ടർമാരിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരും

ഇന്ത്യയിലെ ഏറ്റുവും മികച്ച 18 കളക്ടർമാരിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരും

പത്തനംതിട്ട 23-1-2023: ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കായി നല്കപ്പെടുന്ന Excellence in Good Governance പുരസ്‌കാരത്തിനാണ് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ: ദിവ്യാ.എസ്.അയ്യർ അർഹയായത്.

ഭാരതത്തിലെ മൊത്തം 404 ജില്ലാ കളക്ടർമാരുടെ വ്യത്യസ്ത മേഖലകളിലെ സംഭാവനകൾ പരിഗണിച്ചുകൊണ്ട് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കളക്ടർമാരെയാണ് പുരസ്‌കാരത്തിന് അർഹരായി തിരഞ്ഞെടുത്തത്.

ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നടത്തിയ ഉജ്ജ്വല പ്രകടനമാണ് ശ്രീ. ദിവ്യ എസ് അയ്യരെ പുരസ്‌കാരത്തിന് അർഹയാക്കിയത്.

ഇന്ത്യൻ എക്സ്പ്രസ്സ് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കയ്യിൽ നിന്നുമാണ് ഏറ്റുവാങ്ങിയത്.

ചടങ്ങിൽ കേന്ദ്ര മന്ത്രിമാർ ശ്രീ.രവിശങ്കർ പ്രസാദ്, ശ്രീ. രാജീവ് ചന്ദ്രശേഖർ, ശ്രീ.ഭുപേന്ദ്ര യാദവ്, ശ്രീ. സുശീൽ മോഡി, ഇന്ത്യൻ എക്സ്പ്രസ്സ് ചെയർമാൻ ശ്രീ വിവേക് ഗോയെങ്ക മറ്റു പ്രമുഖർ തുടങ്ങിയവരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിചേർന്ന ജില്ലാ കളക്ടർമാരും പങ്കെടുത്തു.

Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts