Tuesday, August 26, 2025

ദുബായ് എയർപോർട്ടിനുള്ളിൽ ഇനി പീക്ക് പിരീഡുകളിൽ യാത്രക്കാർക്ക് മാത്രമേ പ്രവേശന അനുമതിയുള്ളു.

ദുബായ് : മിക്ക ആൾക്കാരും തങ്ങളുടെ ബന്ധുക്കളെ എയർപോർട്ടിൽ ഇറക്കി അവരുടെ ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ ടെർമിനലുകളിൽ കാത്തിരിക്കുന്നത് പതിവാണ്. എന്നാൽ ഇനി പീക്ക് പിരീഡുകളിൽ യാത്രക്കാർക്ക് മാത്രമായിരിക്കും എയർപോർട്ടിനുള്ളിലേക്ക് പ്രവേശനമെന്നും ദുബായ് എയർപോർട്ട് അധികൃതർ അറിയിച്ചു.

ടെർമിനൽ 1, 3 എന്നിവയിലെ ആഗമന കോർട്ടുകളിലേക്കുള്ള പ്രവേശനം പൊതുഗതാഗതത്തിനും അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും വേനൽക്കാല യാത്രാ തിരക്കിന് മുന്നോടിയായി പുറത്തിറക്കിയ ഒരു വാർത്താകുറിപ്പിൽ ദുബായ് എയർപോർട്ട് (DXB) അധികൃതർ പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts