Tuesday, August 26, 2025

സ്കൂൾ നവീകരണ പ്രവർത്തനത്തിൽ മാതൃകയായി പാരിപ്പള്ളി യു.കെ.എഫ്. എൻ.എസ്.എസ് വിദ്യാർത്ഥികൾ

കൊല്ലം : പാരിപ്പള്ളി യു കെ എഫ് എൻജിനീയറിങ് ആൻറ് ടെക്നോളജിയിലെ എൻഎസ്എസ് യൂണിറ്റ് സപ്ത ദിന സഹവാസ ക്യാമ്പിൻറെ ഭാഗമായി സ്കൂൾ നവീകരണ പ്രവർത്തനം നടത്തി യു കെ എഫ് വിദ്യാർത്ഥികൾ. ഭൂതക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൻറെ ഭാഗമായിട്ടായിരുന്നു വിദ്യാർത്ഥികൾ സ്കൂൾ നവീകരിച്ചത്.

കൊല്ലം ജില്ലയുടെ ടൂറിസം കേന്ദ്രങ്ങളുടെ പൈതൃകം മുൻനിർത്തി യു കെ എഫ് സെൻറർ ഫോർ ആർട്ട് ഡിസൈൻറെ നേതൃത്വത്തിൽ വരച്ച ചുമർചിത്രീകരണം, രാഷ്ട്രപിതാവിൻറെ ശില്പനിർമ്മാണം തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ ഭൂതക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.

കൂടാതെ സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ തകരാറിലായിക്കിടന്നിരുന്ന കമ്പ്യൂട്ടറുകൾ നന്നാക്കി കൊടുത്തും ക്ലാസ് റൂമുകൾ വൃത്തിയാക്കുകയും സ്കൂൾ പൂന്തോട്ട നിർമ്മാണത്തിൽ പങ്കാളികളായും വിദ്യാർത്ഥികൾ മാതൃകയായി. സ്കൂൾ പ്രിൻസിപ്പാൾ ജോൺ ക്രിസ്റ്റഫർ സ്കൂൾ നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുഴുവൻ വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചു.

ഭൂതക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ആശാദേവി നിർവഹിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പാൾ ഡോ. ജയരാജു മാധവൻ, വൈസ് പ്രിൻസിപ്പാൾ ഡോ. അനീഷ് വി എൻ, ഡീൻ അക്കാഡമിക് ഡോ. രശ്മി കൃഷ്ണപ്രസാദ്, പിടിഎ പാട്രൺ എ. സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അഖിൽ ജെ ബാബു, ആർ. രാഹുൽ, എൻഎസ്എസ് വോളണ്ടിയർമാരായ ഏബൽ, ഐശ്വര്യ, സരിക, ഇർഷാദ് എന്നിവർ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ ഏകോപിച്ചു .

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts