Sunday, March 1, 2026

കൗമാരക്കാരുടെ മാതാപിതാക്കൾ ഉറപ്പായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം;

കൗമാരപ്രായം ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകവും സങ്കീർണ്ണവുമായ ഘട്ടമാണ്. ബാല്യത്തിന്റെ നിർമലതയും, യുവത്വത്തിന്റെ തിളക്കവും കൂടി നിൽക്കുന്ന ഈ കാലഘട്ടത്തിൽ, അവരുടെ മനസ്സിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഈ മാറ്റങ്ങളെ മനസ്സിലാക്കിയും, സ്നേഹത്തോടും ക്ഷമയോടും ചേർന്ന് കൈപിടിച്ചുയർത്തുന്നതാണ് മാതാപിതാക്കളുടെ ഉത്തരവാദിത്വം.

ഈ പ്രായത്തിൽ കുട്ടികൾ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കും.
“എനിക്ക് തീരുമാനിക്കാം…”
“എനിക്ക് അറിയാം…”
എന്ന പോലെ അവർ പറയുന്നത്, നിങ്ങളെ മറികടക്കാനുള്ള ശ്രമമല്ല
അവരുടെ തിരിച്ചറിവ് കണ്ടെത്താനുള്ള ഒരു പരിശ്രമമാണ്.

🔹 വികാരങ്ങളിൽ വൻ മാറ്റങ്ങൾ

കൗമാരത്തിൽ ഹോർമോൺ മാറ്റങ്ങൾ വേഗത്തിൽ സംഭവിക്കും. അതുകൊണ്ട്: ചിലപ്പോൾ കോപം കൂടുതലാകും, ചിലപ്പോൾ മിണ്ടാതിരിക്കും, ചിലപ്പോൾ വേഗം വിഷമിക്കും, ചിലപ്പോൾ നിങ്ങളിൽ നിന്ന് അകന്ന് നിൽക്കും

ഇവയെല്ലാം “അനുസരണക്കേട്” അല്ല.
ഇത് അവർ സ്വന്തം വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു പഠിക്കുന്ന പ്രക്രിയ ആണ്.

🔹 കേൾക്കപ്പെടാനുള്ള ആഗ്രഹം

കൗമാരക്കാർക്ക് ഏറ്റവും ആവശ്യമുള്ളത് “അന്വേഷണം” അല്ല… “ കേൾക്കപ്പെടൽ ” ആണ്.
അവർ പറയുന്നതെന്തും. നിങ്ങൾ എതിർക്കുമെന്ന് കരുതുമ്പോൾ അവർ മിണ്ടാതാകും.
അതിനാൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്:

സംസാരിക്കാൻ സുരക്ഷിതമായ അന്തരീക്ഷം നൽകൽ, വിധിയെഴുതുന്നതിന് പകരം മനസ്സിലാക്കൽ, അവരുടെ ഭയങ്ങളും ആശങ്കകളും ചെറുതായി കാണാതെ കേൾക്കൽ എന്നിങ്ങനെയാണ്.

🔹 സുഹൃത്ത്‌ ബന്ധങ്ങൾ

ഈ കാലത്ത് സുഹൃത്തുക്കൾക്ക് വലിയ സ്ഥാനമാണ്.
അവരുടെ ലോകം പലപ്പോഴും കുടുംബത്തെക്കാളും സുഹൃത്തുക്കളുടെ ചുറ്റും ആകും.
ഇത് സാധാരണമാണ്.
അവരുടെ സുഹൃത്ത്‌ വലയം മനസ്സിലാക്കാനും,
ഉപദേശിക്കേണ്ടിടത്ത് സാവധാനം ഉപദേശിക്കാനും ശ്രമിക്കുക.

🔹 സ്കൂൾ-അധ്യയന സമ്മർദ്ദം

കൗമാരത്തിൽ പഠന സമ്മർദ്ദം വളരെ കൂടുതലാണ്:
മാർക്ക്
മത്സരം
ഭാവി ഭയം
സമൂഹത്തിന്റെ പ്രതീക്ഷകൾ

“നീ പരാജയപ്പെട്ടാലും ഞാൻ നിന്നെ സ്നേഹിക്കും” എന്ന ഉറപ്പ് അവർക്ക് ഏറ്റവും വലിയ മാനസിക കരുത്താണ്.

🔹 സ്ക്രീൻ-മാധ്യമ പ്രലോഭനങ്ങൾ

മൊബൈൽ, ഗെയിം, സോഷ്യൽ മീഡിയ — ഇതെല്ലാം അവരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. പക്ഷേ ശബ്ദം ഉയർത്തുന്നതിന്പ കരം ബന്ധം ഉറപ്പാക്കുക. ബന്ധം ശക്തമാകുമ്പോൾ നിയന്ത്രണം സ്വാഭാവികമായി വരും.

🔹 മാതാപിതാക്കളുടെ മനോഭാവം

സ്നേഹത്തോടൊപ്പം വ്യക്തമായ പരിധികൾ നിശ്ചയിക്കുക

താരതമ്യം ഒഴിവാക്കുക
അധികം വിമർശിക്കാതിരിക്കുക
ചർച്ച ചെയ്യുക; കലഹിക്കരുത്
അവർ തെറ്റുകയാണെങ്കിൽ ശിക്ഷിക്കാതെ, തിരുത്തുക
ആവശ്യമെങ്കിൽ കൗൺസിലിംഗ് സഹായം തേടുക.

🔹 ഏറ്റവും പ്രധാനപ്പെട്ട കാര്യം

കൗമാരക്കാർക്ക് “പെർഫെക്ട്” മാതാപിതാക്കളെ ആവശ്യമില്ല. അവർക്ക് ആവശ്യമുള്ളത്, സ്നേഹത്തോടെ കേൾക്കുന്ന ഒരു ഹൃദയം, ക്ഷമയോടെ വഴികാട്ടുന്ന ഒരു കൈ, ഒരിക്കലും ഉപേക്ഷിക്കാത്ത ഒരു സാന്നിധ്യം അങ്ങനെയങ്ങനെയാണ്.

ജീവിതത്തെ മനസ്സിലാക്കാൻ……സ്വയം തിരിച്ചറിയാൻ……മറ്റുള്ളവരെ കരുതാൻ…..നമുക്കൊരുമിച്ചു ഈ യാത്ര തുടരാം. മനസ്സിന്റെ വിപ്ലവം ജയിക്കട്ടെ…..!!

ജൂലി ജെ ഡാനിയേൽ
Consultant Psychologist

Life in Sync Wellness and Counselling Centre, Kundara, Kollam
Contact : 7559902556, 9400732611

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts