Monday, June 16, 2025

ഓസ്‌ട്രേലിയയിലെ കേന്ദ്രമന്ത്രിയായി പാലാക്കാരൻ ജിൻസൺ ചാൾസ് നാളെ സത്യപ്രതിജ്ഞ ചെയ്യും.

ഓസ്‌ട്രേലിയയിലെ കേന്ദ്രമന്ത്രിയായി പാലാക്കാരൻ ജിൻസൺ ചാൾസ് നാളെ ചുമതലയേൽക്കും. കായിക – സാംസ്ക്കാരിക – യുവജന വകുപ്പുകളുടെ ചുമതല വഹിക്കും. സത്യപ്രതിജ്ഞ നാളെ നടക്കും. ഒരു ഇന്ത്യാക്കാരൻ ആദ്യമായാണ് ഓസ്‌ട്രേലിയയിൽ മന്ത്രിയാകുന്നത് അതും ഒരു മലയാളി.

സിഡ്നി: ഓസ്‌ട്രേലിയൻ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം. പാലാ മൂന്നിലവ് സ്വദേശിയായ ജിൻസൺ ആൻറോ ചാൾസ് ആണ് നോർത്തേൺ ടെറിട്ടറി പാർലമെൻറിലെ മന്ത്രിയായത്. കലാ- സാംസ്കാരികം, യുവജനക്ഷേമം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ആണ് ജിൻസൺ ചാൾസിന് ലഭിച്ചത്. നാളെയാണ് സത്യപ്രതിജ്ഞ. ഒരു ഇന്ത്യാക്കാരൻ ആദ്യമായാണ് ഓസ്‌ട്രേലിയയിൽ മന്ത്രിയാകുന്നത് അതും ഒരു മലയാളി. പത്തനംതിട്ട എം.പി ആൻറോ ആൻറണിയുടെ സഹോദര പുത്രനാണ് ജിൻസൺ.

നഴ്സിങ് ജോലിക്കായി 2011ൽ ഓസ്‌ട്രേലിയയിൽ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിൻറെ ടോപ് എൻഡ് മെൻറൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായും സേവനമനുഷ്ഠിക്കുന്നുണ്ട്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts