Tuesday, August 26, 2025

പളളിമുക്ക് റയിൽവേ മേൽപ്പാലം; ഭൂമിയേറ്റെടുക്കൽ ലാൻഡ് അക്യൂസിയേഷൻ ഓഫീസറെ നിയമിച്ചു: പി.സി.വിഷ്ണുനാഥ് എം.എൽ.എ.

കുണ്ടറ : കുണ്ടറ പളളിമുക്ക് റയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കൽ ലാൻഡ് അക്യൂസിയേഷൻ ഓഫീസറെ നിയമിച്ചതായി പി.സി.വിഷ്ണുനാഥ് എം.എൽ.എ. പറഞ്ഞു. റയിൽവേയുടെ പുതുക്കിയ ജി. എ. ഡി. (ജനറൽ അലൈമന്റ് ഡ്രോയിംഗ്) 2025 ഏപ്രിൽ 30-ന് ലഭിച്ചതിനെ തുടർന്ന് ലാൻഡ് അക്യൂസിയേഷൻ ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി ഓഫീസറെ നിയമിച്ച് 2025 ജൂൺ 17-ന് കളക്ടർ ഉത്തരവ് ഇറക്കുകയായിരുന്നു. തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിനുളള പ്രഥാമിക നടപടികളിലേയ്ക്ക് കടന്നുവെന്നും പി.സി.വിഷ്ണുനാഥ് എം.എൽ.എ. അറിയിച്ചു.

പദ്ധതിയുടെ അവസാന രൂപ രേഖ ആർ.ബി.ഡി.സി.കെ. തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നും പാലത്തിന്റെ ആകെ നീളം റോഡ് ഭാഗം വരെ 460 മീറ്റർ ആണെന്നും അതിൽ പാലത്തിന്റെ നീളം 376 മീറ്റർ ആണെന്നും റെയിൽവേയുടെ ഭാഗമായിട്ടുളള മേൽപ്പാലത്തിന്റെ ഭാഗം 25 മീറ്റർ ആണെന്നും പാലത്തിന്റെ വീതി 10 മീറ്റർ ആണെന്നും നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം 193.44 സെന്റാണെന്നും എം.എൽ.എ. അറിയിച്ചു. 1961 ലെ കേരള സർവ്വേയും അതിരടയാളവും ആക്ടിലെ 6(1) വകുപ്പ് പ്രകാരം അതിര് തിരിക്കുന്നതിനുളള വിജ്ഞാപനം ജൂലൈ ഒന്നിന് പുറപ്പെടുവിച്ചിട്ടുണ്ടെന്നും റവന്യൂ വകുപ്പിൽ നിന്നും ഭരണാനുമതി ലഭിക്കുന്നതിനുളള സത്വര നടപടികൾ സ്വീകരിച്ചിട്ടണ്ടെന്നും ആയത് ലഭിക്കുന്ന മുറയ്ക്ക് കല്ലിടൽ നടപടികൾ ആരംഭിക്കുമെന്നും എം.എൽ.എ. അറിയിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts