Monday, March 2, 2026

പളളിമുക്ക് – റയിൽവേ മേൽപ്പാലം നിർമ്മാണത്തിനായി അതിരടയാള കല്ലുകൾ സ്ഥാപിച്ചു തുടങ്ങി.

പളളിമുക്ക് – റയിൽവേ മേൽപ്പാലം നിർമ്മാണത്തിനായി അതിരടയാള കല്ലുകൾ സ്ഥാപിച്ചു തുടങ്ങി.
പാലത്തിന്റെ ആകെ നീളം 460 മീറ്റർ, ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം 193.44 സെന്റ്.

കുണ്ടറ : പളളിമുക്ക് റയിൽവേ മേൽപ്പാലം നിർമ്മാണത്തിന് ആവശ്യമായ പ്രദേശത്ത് അതിരടയാള കല്ലുകൾ സ്ഥാപിച്ച് ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായി പി.സി.വിഷ്ണുനാഥ് എം.എൽ.എ. അറിയിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി.യുടെയും പി.സി.വിഷ്ണുനാഥ് എം.എൽ.എ.യുടെയും സാന്നിധ്യത്തിൽ നിർവ്വഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ. അതിരടയാള കല്ലുകൾ സ്ഥാപിച്ചു തുടങ്ങി.

ഒരാഴ്ച്ചയ്ക്കുളളിൽ അതിരടയാള കല്ലുകൾ സ്ഥാപിച്ചതിന്റെ അലൈമന്റ് ഡ്രോയിംഗ് എൽ.എ.തഹസീൽദാർക്ക് സമർപ്പിക്കും. പദ്ധതിയുടെ അവസാന രൂപ രേഖ ആർ.ബി.ഡി.സി.കെ. തയ്യാറാക്കി സമർപ്പിട്ടുണ്ട്. പാലത്തിന്റെ ആകെ നീളം റോഡ് ഭാഗം വരെ 460 മീറ്റർ, അതിൽ പാലത്തിന്റെ നീളം 376 മീറ്ററും. റെയിൽവേയുടെ ഭാഗമായിട്ടുളള മേൽപ്പാലത്തിന്റെ ഭാഗം 25 മീറ്റർ, പാലത്തിന്റെ വീതി 10 മീറ്റർ, നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം 193.44 സെന്റാണെന്നും എം.എൽ.എ. അറിയിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts