കൊട്ടാരക്കര : ചിത്രകാരൻ പ്രദീപ് പുത്തൂരിന് 17 ലക്ഷത്തിന്റെ അമേരിക്കൻ അവാർഡ്. ന്യൂയോർക്ക് ആസ്ഥാനമായുള്ള പൊള്ളോക്ക് ക്രാസ്‌നർ ഫൗണ്ടേഷന്റെ ഈ വർഷത്തെ അന്തർദേശീയ റിസർച്ച് ഗ്രാന്റിന് പ്രശസ്ത മലയാളി ചിത്രകാരൻ പ്രദീപ് പുത്തൂർ അർഹനായി.
ഇരുപതിനായിരം യുഎസ് ഡോളർ അതായത് 17 ലക്ഷം രൂപയാണ് ആണ് അവാർഡ് തുക. പ്രശസ്ത അമേരിക്കൻ അബ്‌സ്ട്രാക്റ്റ് എക്‌സ്പ്രഷനിസ്റ്റ് ചിത്രകാരൻ ജാക്‌സൺ പൊള്ളോക്കിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് ഗ്രാന്റ്.കൊട്ടാരക്കര പുത്തൂർ സ്വദേശിയാണ് പ്രദീപ്.
പ്രശസ്ത അമേരിക്കൻ ചിത്രകാരൻ അഡോൾഫ് ഗോറ്റ്ലീബിന്റെ പേരിലുള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗോറ്റ്ലീബ് പുരസ്‌ക്കാരവും പ്രദീപിന് ലഭിച്ചിരുന്നു. ഈ പുരസ്‌ക്കാരം രണ്ടുതവണ നേടുന്ന ഏഷ്യയിലെ ആദ്യത്തെ ചിത്രകാരനാണ് പ്രദീപ് പുത്തൂർ.
ന്യൂയോർക്കിൽ നിന്നും രണ്ടുതവണ ജാക്സൺ പൊള്ളോക്ക് ഫെലോഷിപ്പ്, ലണ്ടനിൽനിന്ന് ബ്രിട്ടീഷ് റോയൽ ഓവർസീസ് ലീഗ് അവാർഡ്, സംസ്ഥാന ലളിതകല അക്കാദമി അവാർഡ് എന്നിവ നേടിയിട്ടുള്ള പ്രദീപിനെ ഇറ്റലി ഫ്ളോറൻസ് ബിനാലെ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. പ്രദീപിന്റെ കലാജീവിതത്തെ ആസ്പദമാക്കി ബിബിസി ലണ്ടൻ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആർട്സിൽനിന്നും പരസ്യകലയിൽ റാങ്കോടുകൂടി പാസായശേഷം കുറേക്കാലം അവിടെത്തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും ധാരാളം ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള പ്രദീപിന്റെ പുതിയ ചിത്രങ്ങളുടെ പ്രദർശനം ഈ വർഷം ലണ്ടനിൽ നടക്കും.
ശംഖുംമുഖം ആർട് ഗാലറിയിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനത്തിൽ പ്രദീപിന്റെ ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു .പ്രദീപിന്റെ ‘മൈ ബിലവ്ഡ് ടൈഗർ’ എന്ന പ്രശസ്ത ചിത്രം ക്രിസ്റ്റീസ് ലണ്ടൻ ഓക്ഷൻ ചെയ്തിട്ടുണ്ട്. പ്രദീപിന്റെ കലാ ജീവിതത്തെ ആസ്പദമാക്കി ബിബിസി ലണ്ടൻ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.
ധാരാളം ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുള്ള പ്രദീപ്, തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്നും പരസ്യകലയിൽ റാങ്കോടുകൂടി പാസായശേഷം കുറേക്കാലം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080
വാർത്തകൾ വേഗത്തിൽ അറിയുവാൻ കുണ്ടറ മീഡിയയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/FBa6ExiPAMlEtqhMAd7cQd