Tuesday, August 26, 2025

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി പത്മലക്ഷ്മി;

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി പത്മലക്ഷ്മി;
കൊച്ചി : കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി എൻറോൾ ചെയ്ത് പത്മലക്ഷ്മി. ഇന്നലെ 1528 അഭിഭാഷകരാണ് എൻറോൾ ചെയ്തത്. നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാവുകയാണ് ലക്ഷ്യമെന്ന് പത്മലക്ഷ്മി പറഞ്ഞു. എൻറോൾ ചെയ്ത പത്മലക്ഷ്മി കൂടെ നിന്ന എല്ലാവരോടും നന്ദി പറഞ്ഞു.

അഭിഭാഷകയാകുകയെന്ന ആഗ്രഹം ചെറുപ്പം മുതലുണ്ടായിരുന്നു. 2019ൽ എറണാകുളം ഗവ. ലോ കോളേജിൽ നിയമപഠനത്തിനെത്തി. ഭൗതികശാസ്‌ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കി രണ്ട്‌ വർഷത്തിനുശേഷമായിരുന്നു ഇത്‌. എൽഎൽബി അവസാന വർഷമാണ്‌ അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച്‌ കൃത്യമായി സംസാരിക്കുന്നത്‌. കേൾക്കുമ്പോൾ അവർക്ക്‌ ബുദ്ധിമുട്ടുണ്ടാകുമോ എന്ന്‌ പേടിയുണ്ടായിരുന്നു. എന്നാൽ, “എന്തുകാര്യവും നീ ഞങ്ങളോടാണ്‌ പറയേണ്ടതെന്ന്‌’ പറഞ്ഞ്‌ അച്ഛൻ മോഹനകുമാറും അമ്മ ജയയും പത്മയ്‌ക്ക്‌ പൂർണപിന്തുണ നൽകിയെന്നും പത്മലക്ഷ്മി പറയുന്നു.

News Desk
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts