Wednesday, August 27, 2025

ഓയൂരിൽ നിന്നും കുട്ടിയ തട്ടുക്കൊണ്ടുപോയ കേസ്, പത്മകുമാറും കുടുംബവും അറസ്റ്റിൽ

കൊല്ലം : ആറ് വയസുള്ള കുട്ടിയെ പൂയപ്പള്ളി ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ചാത്തന്നൂർ സ്വദേശികളായ പത്മകുമാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), പി അനുപമ (20) എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.

പ്രതികളെ എ ആർ ക്യാംപിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് കൊണ്ടുപോകും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാർ കുടുംബത്തോടൊപ്പം ആസൂത്രണം നടത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് നിലവിൽ ലഭിച്ചിട്ടുള്ള വിവരം. കുടുംബത്തിന് പങ്കില്ലെന്നായിരുന്നു എന്നാണ് ആദ്യം പത്മകുമാർ പറഞ്ഞിരുന്നത്. പത്മകുമാർ ലോൺ ആപ്പ് വഴിയും ക്രഡിറ്റ് കാർഡ് വഴിയുമെല്ലാം സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. ഈ വായ്പകളെല്ലാം തീർക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോകുന്ന സമയത്ത് ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ കൈയ്യിൽ പത്മകുമാറും സംഘവും ഭീഷണിക്കത്ത് നൽകിയിരുന്നു. പണം നൽകിയാൽ കുട്ടിയെ വിട്ടു നൽകാം എന്നായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ സഹോദരൻ കുറിപ്പ് വാങ്ങിയില്ല.

പത്മകുമാർ കുട്ടിയുടെ പിതാവ് റെജിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന തരത്തിൽ പൊലീസിനോട് പറഞ്ഞതും വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. അത്തരത്തിൽ റെജിയുമായി പണമിടപാട് നടന്നതിന്റെ രേഖകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts