സൗജന്യ ഓക്സിജൻ കോൺസൻട്രേറ്റർ വിതരണ ഉദ്ഘാടനം പദ്മശ്രീ മമ്മൂട്ടി പത്തനാപുരം ഗാന്ധിഭവനു നൽകിക്കൊണ്ട് നിർവ്വഹിച്ചു.
സിനിമ താരം മമ്മൂട്ടി നേതൃത്വം നൽകുന്ന പ്രമുഖ ജീവകാരുണ്യപ്രസ്ഥാനമായ കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ രാജഗിരി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സൗജന്യ ഓക്സിജൻ കോൺസൻട്രേറ്റർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗാന്ധിഭവന് സമ്മാനിച്ചുകൊണ്ട് മമ്മൂട്ടി നിർവ്വഹിച്ചു.
ഗാന്ധിഭവൻ ഭാരവാഹികളായ പി.എസ്. അമൽരാജ്, ജി. ഭുവനചന്ദ്രൻ, ആയുഷ് ജെ. പ്രതാപ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു. കെയർ & ഷെയർ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ, രാജഗിരി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചെയർമാനും രാജഗിരി ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ. വി.എ. ജോസഫ് എന്നിവർ സമീപം.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ