Friday, October 10, 2025

ഇടമുളയ്ക്കല്‍ വികസന സദസ്സ് സംഘടിപ്പിച്ചു

കൊല്ലം : നവകേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളും പുരോഗതിയും ചര്‍ച്ചചെയ്യുന്ന ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വികസനസദസ്സ് പനച്ചവിള ശിവപ്രിയ കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ ആസൂത്രണസമിതി അംഗവുമായ ഡോ. കെ.ഷാജി ഉദ്ഘാടനം ചെയ്തു.

ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാല്‍ അധ്യക്ഷയായി. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി പ്രഖ്യാപിച്ചു. ഹരിതകര്‍മ സേനാംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് അംഗം കീര്‍ത്തി പ്രശാന്ത് ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി ആര്‍ സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വികസനരേഖ ജില്ലാആസൂത്രണസമിതി അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സുജ സുരേന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ അഞ്ച് വര്‍ഷക്കാലത്തെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു.

ഇടമുളയ്ക്കല്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത കുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ എം റാഫി, ആരോഗ്യ- വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts