Thursday, April 2, 2026

എഴുകോൺ സന്തോഷിൻ്റെ ലേഖന സമാഹാരത്തിൻ്റെ കവർ പേജ് പ്രകാശനം നിർവഹിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

എഴുകോൺ : തിരഞ്ഞെടുപ്പ് വേദിയിൽ പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനവും. മാധ്യമ പ്രവർത്തകനായ എഴുകോൺ സന്തോഷിൻ്റെ മുഖജാലകം എന്ന ലേഖന സമാഹാരത്തിൻ്റെ കവർ പേജാണ് കരീപ്രയിൽ പി. അയിഷാ പോറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രകാശനം ചെയ്തത്. ഡി.സി.സി.പ്രസിഡൻ്റ് പി. രാജേന്ദ്രപ്രസാദ് ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകാശനം നിർവഹിച്ചു. പുസ്തകത്തിൻ്റെ ആദ്യ പ്രതികളിൽ ഒന്ന് തനിക്ക് എത്തിച്ച് നൽകണമെന്ന നിർദ്ദേശവും സതീശൻ നൽകി.

മുഖപുസ്തകത്തിൽ എഴുതിയിട്ടുള്ള കുറിപ്പുകളുടെ സമാഹാരമാണ് മുഖജാലകം. ഒസ്വത്തിൽ ഇല്ലാത്ത പൂവ് എന്ന കവിതാ സമാഹാരമാണ് എഴുകോൺ സന്തോഷിൻ്റെ ആദ്യ പുസ്തകം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts