കൊട്ടാരക്കര : ആനക്കോട്ടൂർ സ്വദേശി അനീഷിന്റെ കത്തി നശിച്ച ഓട്ടോറിക്ഷ ആണ് ഉമ്മൻചാണ്ടി ആശ്രയ ചാരിറ്റബിൾ സൊസൈറ്റി പുതുക്കി പണിത് നൽകിയത്. സൊസൈറ്റി ചെയർമാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ. ശിവകുമാറിന്റെ അധ്യക്ഷതയിൽ ഡോ. മറിയാ ഉമ്മൻ ഓട്ടോറിക്ഷയുടെ താക്കോൽ അനീഷിന് കൈമാറി.
ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നാടിനു മാതൃകയാണ് ആർ. ശിവകുമാർ എന്ന് മറിയാ ഉമ്മൻ അഭിപ്രായപ്പെട്ടു. സൊസൈറ്റി രക്ഷാധികാരി അഡ്വ. രതീഷ് കളിത്തട്ടിൽ, ജനറൽ സെക്രട്ടറി ആർ. രതീഷ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധിക, വൈസ് ചെയർമാൻ മൈലം റെജി, അനൂപ് അനിരുദ്ധൻ, വെൺമണ്ണൂർ മാധവൻ പിള്ള, പി. ശ്രീകുമാർ ചാലുക്കോണം, നെടുവത്തൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ, ടി.ജെ. അഖിൽ, സതീഷ് ആനക്കോട്ടൂർ, അഖിൽ തുളസീധരൻ, ജോയ് കിള്ളൂർ, രഞ്ജിത്ത് ബിനോയ്, കുഞ്ഞുമോൻ അന്നൂർ, ശശിധരൻ, ദിനു കൃഷ്ണൻ മുകുന്ദൻ പിള്ള, രാമഭദ്രൻ, സഞ്ജു പുല്ലാമല എന്നിവർ പങ്കെടുത്തു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080