Tuesday, August 26, 2025

യുഎഇയിലെ സാലിക് ടോള്‍ നിരക്കിലെ മാറ്റത്തിന് ഇനി ഏതാനും ദിനങ്ങള്‍ മാത്രം; ജനുവരി 31 മുതല്‍ പുതുക്കിയ ടോള്‍ നിരക്ക്.

ദുബായ്: ദുബായിലെ സാലിക് ടോള്‍ നിരക്കിലെ മാറ്റത്തിന് ഇനി ഏതാനും ദിനങ്ങള്‍ മാത്രം. ജനുവരി 31 മുതല്‍ എമിറേറ്റിലെ പുതുക്കിയ ടോള്‍ നിരക്ക് പ്രാബല്യത്തില്‍ വരും. തിരക്കേറിയതും തിരക്കില്ലാത്തതുമായ സമയങ്ങളില്‍ നിരക്കില്‍ വ്യത്യാസമുണ്ടാകും. തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറ് ദിർഹമായി ഉയരുന്നതാണ്​ പ്രധാനമാറ്റം. നിലവില്‍ എല്ലാ സമയത്തും 10 ടോള്‍ ഗേറ്റുകളില്‍ നാല് ദിര്‍ഹമാണ് ഈടാക്കുന്നത്. എല്ലാ ദിവസം അർധരാത്രിക്ക് ശേഷം, രാത്രി 1മുതൽ രാവിലെ 6വരെ ടോൾ നിരക്ക്​ ഈടാക്കില്ല. സൗജന്യമായിരിക്കും.

പ്രവൃത്തി ദിനങ്ങളില്‍ രാവിലെ ആറ് മുതല്‍ പത്ത് വരെയാണ് തിരക്ക് കൂടുതലാകുന്ന സമയങ്ങള്‍. വൈകീട്ട് നാല് മുതല്‍ രാത്രി വരെയും തിരക്ക് കൂടുതലുള്ള സമയങ്ങളാണ്. ഈ രണ്ട് സമയങ്ങളിലും ടോള്‍ ഗേറ്റ് കടന്നുപോകുന്നതിന് ആറ് ദിര്‍ഹാണ് നല്‍കേണ്ടത്. തിരക്കില്ലാത്ത സമയങ്ങളിൽ നിലവിലെ നിരക്കായ നാല് ദിർഹം നൽകിയാൽ മതി. പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളിലും മറ്റ് പൊതുഅവധികൾ, പ്രധാനപരിപാടി നടക്കുന്ന ദിവസങ്ങൾ എന്നിവയിൽ എല്ലാസമയത്തും നാല് ദിർഹം സാലിക്ക് ഈടാക്കാനാണ് തീരുമാനം.

അതേസമയം, പുതുക്കിയ സമയക്രമം അനുസരിച്ച്, റമദാന്‍ സമയത്ത് ടോള്‍ നിരക്കില്‍ വ്യത്യാസമുണ്ടാകും. റമദാനിൽ പ്രവൃത്തിദിവസങ്ങളിലെ തിരക്കേറിയ സമയമായ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആറ്​ ദിർഹവും പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ അടുത്ത ദിവസം പുലർച്ചെ 2 വരെയും 4 ദിർഹവുമായിരിക്കും ഈടാക്കുക. റമദാനിൽ പുലർച്ചെ 2 മുതൽ 7 വരെ ടോള്‍ നിരക്ക്​ സൗജന്യമായിരിക്കും. റമദാനിലെ ഞായറാഴ്ചകളിൽ രാവിലെ ഏഴ്​ മുതൽ പുലർച്ചെ 2വരെ നാല്​ ദിർഹമായിരിക്കും. അൽ സഫയിലെയും അൽ മംസാറിലെയും നോർത്ത്​, സൗത്ത്​ ടോൾ ഗേറ്റുകൾ വഴി ഒരു മണിക്കൂറിനിടയിൽ കടക്കുന്ന വാഹനങ്ങളിൽ നിന്ന് ഒരിക്കൽ മാത്രമേ ടോൾ ഈടാക്കൂവെന്നതില്‍​ മാറ്റമുണ്ടാകില്ല.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts