Monday, June 16, 2025

കിഴക്കേ കല്ലടയിൽ ഇടിമിന്നലേറ്റ് ഒരു മരണം.

കുണ്ടറ 30.4.2024: കിഴക്കേക്കല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. ഒരു സ്ത്രീ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ. ഓണമ്പലത്ത് സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മണ്ണടി സ്വദേശി തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. ഉച്ചയ്ക്ക് 3.45 ഓടുകൂടിയാണ് മിന്നലേറ്റത്. ഫാക്ടറിയിൽ നിന്നും ചായ കുടിക്കാൻ പുറത്ത് പോയിട്ട് തിരികെ വന്നപ്പോഴാണ് മിന്നൽ ഏറ്റത്.

ഇതേ ഫാക്ടറിയിൽത്തന്നെ ജോലി ചെയ്യുന്ന കിഴക്കേക്കല്ലട മുട്ടം സ്വദേശി കോടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരി (54) യെയും മിന്നലേറ്റ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts